തെന്നിന്ത്യയില്‍ ലിപ് ലോക്ക് സീനുകള്‍ക്ക് ഏറെ ആരാധകരുള്ളതിനാല്‍ മിക്ക നടീനടന്മാരും ലിപ് ലോക്ക് സീനിനു എതിര് പറയാറില്ല. ഹോട്ടായ ചുംബന രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതേ ചോദ്യം എന്ത് കൊണ്ട് നിങ്ങള്‍ നടന്മാരോട് ചോദിക്കുന്നില്ല എന്നായിരുന്നു സാമന്തയുടെ മറുപടി. കഥയില്‍ ചുംബന രംഗം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ മടി കാണിക്കാറില്ല എന്ന് സാമന്ത പറയുന്നു.
സാമന്തയുടെ പുതിയ ചിത്രമായ രംഗസ്ഥലം എന്ന ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ച് ഏറെ ചര്‍ച്ചയായിരുന്നു. സീന്‍ എഴുതിയ ശേഷം ഇങ്ങനെയൊരു രംഗം ഉണ്ടെന്നും സാമന്തയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം അഭിനയിച്ചാല്‍ മാതിയെന്നുമായിരുന്നു സംവിധായകന്റെ നിര്‍ദ്ദേശം. രംഗത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ചുംബന രംഗം ചെയ്യാം എന്ന് താന്‍ സംവിധായകനെ അറിയിച്ചതായും സാമന്ത പറയുന്നു. കവിളില്‍ നല്കുന്ന ചുംബനം ലിപ് ലോക്ക് സീനായി മാറ്റിയതാണെന്നും താരം പറയുന്നു.
Post Your Comments