CinemaGeneralMollywoodNEWS

“വെറും 19 വയസ്സുള്ളപ്പോഴാണ് എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്” ; പൃഥ്വിരാജ്

മലയാള സിനിമയില്‍ സുകുമാരന്റെ മക്കള്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ആരും കരുതിയിരുന്നില്ല സൂപ്പര്‍ താര പദവിയിലേക്ക് ഇരുവരും ഉയരുമെന്ന്, നല്ല നടനെന്ന പേര് ഉണ്ടെങ്കിലും ഇന്ദ്രജിത്തിന് മലയാള സിനിമയില്‍ സൂപ്പര്‍ താരത്തിന്റെ ഇമേജ് ഇല്ല . അത് സ്വന്തമാക്കിയിരിക്കുന്നത് നടന്‍ പൃഥ്വിരാജ് ആണ്.

24 വയസ് മാത്രം പ്രായമുള്ള ഒരു കാമുകന്റെ വേഷം ഇനിയും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയാണ് പൃഥ്വിരാജ് പക്ഷേ അതിനൊരു നിബന്ധന മുന്നോട്ടു വയ്ക്കുകയാണ് താരം. ‘അതേ ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ 35 വയസ്സുള്ള ഘട്ടം കൂടി വേണം എന്നാണ് പൃഥ്വിരാജ് പറയുന്നത്. അല്ലാത്തപക്ഷം എന്നേക്കാള്‍ പ്രായത്തില്‍ ഇളപ്പമുള്ള ഒരു നടന്‍ വേണം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍. കാരണം ഒരു കോളേജ് കുമാരന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള പ്രായം എനിക്ക് കഴിഞ്ഞുപോയി’, പൃഥ്വി വ്യക്തമാക്കുന്നു.

‘വെറും ക്യാമ്പസ് റൊമാന്റിക് വേഷങ്ങള്‍ ഇപ്പോള്‍ എന്നെ ഒട്ടുമേ ആകര്‍ഷിക്കുന്നില്ല. അങ്ങനെ എന്തിനെങ്കിലും ഡേറ്റ് കൊടുത്താല്‍ ചിത്രീകരണത്തിന്റെ പാതിവഴിയില്‍ത്തന്നെ എനിക്ക് മടുക്കും. ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്തെങ്കിലും തരത്തിലുള്ള അതിഭാവുകത്വമുള്ളതൊന്നും എന്നെ ഇപ്പോള്‍ ആകര്‍ഷിക്കുന്നില്ല. ഒരു നടന്‍ എന്ന രീതിയില്‍ വളരുമ്പോഴുള്ള സ്വാഭാവിക പരിണാമമായിരിക്കാം ഈ തോന്നല്‍.

ആദ്യ സിനിമ മുതല്‍ എന്റെ യഥാര്‍ഥ പ്രായത്തേക്കാള്‍ കൂടുതലുള്ള കഥാപാത്രങ്ങളെയാണ് കൂടുതലും ഞാന്‍ അവതരിപ്പിച്ചത്. ചെറുപ്പമായിരിക്കുമ്പോഴും ഒട്ടനേകം സംവിധായകര്‍ ഒരു പുരുഷനെയാണ് എന്നില്‍ കണ്ടത്. അതിനാല്‍ കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ചില ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാനുള്ള അവസരം ലഭിച്ചു. 19 വയസ്സുള്ളപ്പോഴാണ് ‘സ്‌റ്റോപ്പ് വയലന്‍സ്’ ചെയ്തത്. 21 വയസ്സുള്ളപ്പോള്‍ ചക്രവും. ചക്രത്തില്‍ എന്റെ ഇരട്ടിപ്രായമുള്ള നടന്മാരാണ് പല സീനുകളിലും എന്നെ ‘ചന്ദ്രേട്ടാ..’ എന്ന് വിളിച്ചത്. സ്വാഭാവികമായി ഇത്തരം കഥാപാത്രങ്ങള്‍ (യഥാര്‍ഥ പ്രായത്തേക്കാള്‍ പ്രായക്കൂടുതലുള്ള) ആവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ സ്‌ക്രീന്‍ ഏജ് സ്വാഭാവികമായി വര്‍ധിക്കും.’ മുന്‍പൊരിക്കല്‍ ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments


Back to top button