
മലയാളത്തിന്റെ പ്രിയ നടന് കലാഭവന്‍ മണി സിനിമാലോകത്ത് നിന്നും വിടപറഞ്ഞിട്ട് രണ്ടു വര്‍ഷമായിരിക്കുകയാണ്. എന്നിരുന്നാലും മലയാളികളുടെ മനസ്സില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്നും ആ നടന് ജീവിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമാ ലോകത്തെയും മണിയുടെ ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന് ശാന്തിവിള ദിനേശ്. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്തെന്നും ദിനേശ് ആരോപിക്കുന്നു. പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് കലാഭവന്‍ മണിയെ കടന്നാക്രമിച്ചത്.
മാക്ടയുടെ ജനറല്‍ ബോഡിയില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവന്‍ മണി തനിക്കെതിരായതെന്ന് ദിനേശ് പറയുന്നു. മാക്ടയിലെ അന്നത്തെ തന്റെ അഭിപ്രായ പ്രകടനം സംവിധായകന് ഷാജി കൈലാസ് ഹൈദരാബാദിലായിരുന്ന മണിക്ക് ഫോണിലൂടെ കേള്‍പ്പിച്ചു കൊടുത്തുവെന്നും ദിനേശ് ആരോപിക്കുന്നു. സിബി മലയില്‍ താങ്കളുടെ സഹോദരി ഭര്‍ത്താവല്ല. അതുകൊണ്ടല്ല താങ്കള്‍ക്ക് സിബി മലയില്‍ സിനിമ തന്നതെന്നും പറഞ്ഞു. ഈ അസ്വാരസ്യങ്ങള്‍ വളര്‍ന്നതോടെ താന്‍ കലാഭവന്‍ മണിയെ തന്റെ സിനിമയില്‍ നിന്ന് ഒഴിവാക്കി. സ്റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല. ഫോറസ്റ്റ് ഓഫീസര്‍മാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. അന്ന് ജാതിയുടെ പേരു പറഞ്ഞ് ഡി.ജി.പി സെന്‍കുമാര്‍ മണിയെ ന്യായീകരിക്കുകയായിരുന്നു. സത്യത്തില്‍ സെന്‍കുമാറിനോട് പുച്ഛമാണ് തോന്നിയത്- ദിനേശ് പറയുന്നു
എന്നാല്‍ സിനിമാ ലോകത്തെ ആരും ശാന്തിവിള ദിനേശിന്റെ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടില്ല. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം സിബിഐ നടത്തുകയാണ്. ഈ അവസരത്തിലാണ് മണിക്കെതിരെ വിമര്‍ശനവുമായി ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുന്നത്.
കലാഭവന്‍ മണി അനുഗ്രഹിച്ചപോലെ ; ടിനി ടോമിനുണ്ടായ അപ്രതീക്ഷിത അനുഭവം ഇങ്ങനെ!
Post Your Comments