
നടി സംസ്കൃതി ഷേണായി വിവാഹിതയായി. വിഷ്ണു എസ് നായരാണ് വരന്‍. മാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും മകളാണ് സംസ്കൃതി.
കൊച്ചിക്കാരിയായ സംസ്കൃതിയുടെ ആദ്യ മലയാള ചിത്രം ബ്ലാക്ക് ബട്ടർഫ്ലൈയാണ്. വേഗം എന്ന ചിത്രത്തിലാണ് നായികയായത്. എന്നാല്‍ സംസ്കൃതി ശ്രദ്ധിക്കപ്പെട്ടത് അനാർക്കലി എന്ന ചിത്രത്തിലെ ‘ആ ഒരുത്തി അവളൊരുത്തി’ എന്ന ഗാനത്തിലൂടെയാണ്.
മരുഭൂമിയിലെ ആന എന്ന വികെപി ചിത്രമാണ് സംസ്കൃതി നായികയായി ഒടുവിൽ ഇറങ്ങിയ മലയാള ചിത്രം.
Post Your Comments