
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോ നിരവധി സംഗീത പ്രതിഭകളെയാണ് മലയാളത്തിനു സമ്മാനിച്ചത്. സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ ഇളയദളപതി സ്റ്റൈലില്‍ വന്നു പ്രേക്ഷകരെ ഇളക്കി മറിച്ച സൂപ്പര്‍ ഗായകനായിരുന്നു ശ്രീനാഥ്.
പ്രേക്ഷകരുടെ ഇഷ്ട താരമായ അതെ ശ്രീനാഥ് മമ്മൂട്ടി ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചുകൊണ്ട് മലയാളത്തില്‍ അരങ്ങേറുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ‘കോഴിതങ്കച്ചന്‍’ എന്ന ചിത്രത്തിന് വേണ്ടിയാകും ശ്രീനാഥ് സംഗീത സംവിധാനം നിര്‍വഹിക്കുക.
Post Your Comments