ഒരുകാലത്ത് ഒട്ടേറെ നായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ജഗദീഷിനും, അശോകനും മലയാള സിനിമയില്‍ അവസരങ്ങള്‍ കുറയുന്നു. രഞ്ജിത്ത് ചിത്രം ‘ലീല’യിലൂടെ ജഗദീഷ് ശക്തമായ തിരിച്ചു വരവ് നടത്തിയെങ്കിലും പിന്നീടു കാര്യമായ റോളുകള്‍ ജഗദീഷിനെ തേടിയെത്തിയില്ല. ജഗദീഷിന്‍റെ പുതിയൊരു അഭിനയ മുഖമാണ് ലീലയിലൂടെ മലയാളി പ്രേക്ഷകര്‍ ദര്‍ശിച്ചത്. ഏഷ്യാനെറ്റ് വോഡാഫോണ്‍ കോമഡി സ്റ്റാര്‍സിന്‍റെ സ്ഥിരം വിധി കര്‍ത്താവായ ജഗദീഷ് മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണെന്നും സംസാരമുണ്ട്.
ഒരുകാലത്ത് നായക കഥാപാത്രങ്ങളിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ ജഗദീഷെന്ന നടനെ മലയാള സിനിമ പൂര്‍ണമായും മറന്ന മട്ടാണ്. എന്നാല്‍ പഴയ കാലത്ത് ജഗദീഷിനൊപ്പം അഭിനയിച്ചിരുന്ന മുകേഷും, സിദ്ധിക്കുമൊക്കെ ഇന്നും മലയാള സിനിമയില്‍ സജീവമാണ്.
നടന്‍ അശോകന്‍റെ സ്ഥിതിയും മറിച്ചല്ല. വര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് അശോകനും ലഭിക്കുന്നത്. എന്നാല്‍ ഈയിടയായി അശോകന് ചില നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന സിനിമയില്‍ ഒരു സീനില്‍ മാത്രമാണ് വന്നു പോകുന്നതെങ്കിലും നല്ലൊരു വേഷമാണ് അശോകന് ചിത്രത്തില്‍ ലഭിച്ചത്, പത്മരാജന്‍ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അശോകന്‍ ഭരതന്‍ ഉള്‍പ്പെടെയുള്ള നിരവധി ഹിറ്റ് സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ള ആക്ടറാണ്. ‘ഹരിഹര്‍നഗര്‍’ ടീമിലെ മഹാദേവനും,ഗോവിന്ദന്‍ കുട്ടിയും മലയാള സിനിമയിലെ നിറ സാന്നിധ്യമാകുമ്പോള്‍ അപ്പുക്കുട്ടനും, തോമസ് കുട്ടിക്കും അധികം ചിത്രങ്ങളില്ലാത്ത അവസ്ഥയാണ്.
Post Your Comments