താര സംഘടനയായ അമ്മയില്‍ നേതൃത്വ മാറ്റം. അടുത്ത ജൂണില്‍ യോഗം നടക്കുകയാണ് . കഴിഞ്ഞ നാല് പ്രാവശ്യമായി പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്ന ഇന്നസെന്റ് ഇനി പദവിയില്‍ തുടരില്ലെന്നും താന്‍ ഒഴിയുകയാണെന്നും പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു,. അതുകൊണ്ട് തന്നെ അതിനായി ചില കരുക്കള്‍ താരങ്ങള്‍ നീക്കി തുടങ്ങിയതായി സൂചന.
നിലവില്‍ വൈസ് പ്രസിഡന്റായ മോഹന്‍ലാല്‍ പ്രസിഡന്റാകട്ടെ എന്നാണ് ഒരുപക്ഷത്തിന്റെ അഭിപ്രായം. എന്നാല്‍ ബാലചന്ദ്രമേനോന് അമ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് ചില മുതിര്‍ന്ന താരങ്ങളില്‍ ആഗ്രഹമുണ്ട്. പൃഥ്വിരാജ് നേതൃത്വത്തിലേക്ക് വരണമെന്ന് ചില യുവതാരങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഇതിനോടൊന്നും ഇതുവരെയും താരങ്ങള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.
അതേസമയം ഇടവേള ബാബുവിനെ നേതൃപദവിയിലെത്തിക്കാന്‍ ചില താരങ്ങള്‍ കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. ഇന്നസെന്റും മമ്മൂട്ടിയുമെല്ലാം നേതൃനിരയില്‍ ഉണ്ടായിരുന്നപ്പോഴും, സംഘടനയുടെ കാര്യങ്ങളെല്ലാം നോക്കിയത് ഇടവേള ബാബു ആണെന്നും, അതിനാല്‍ അദ്ദേഹം തന്നെ ചുമതലയില്‍ വരുന്നതാണ് ഉത്തമമെന്നുമാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ എന്ത് വിലകൊടുത്തും ഇടവേള ബാബുവിനെ പ്രസിഡന്റാക്കുന്നതിനെ എതിര്‍ക്കാനാണ് വനിതാകൂട്ടായ്മയുടെ തീരുമാനം.
Post Your Comments