തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന് തെന്നിന്ത്യന്‍ നടനെന്ന വിശേഷണം വലിയ പാരയായിരിക്കുകയാണ്. പുതിയ സിനിമയിലെ ഡയലോഗ് ആണ് അല്ലു അര്‍ജുന് പണികൊടുത്തത്. ‘ന പേരു സൂര്യ നാ ഇല്ലു ഇന്ത്യ’ എന്ന പുതിയ തെലുങ്ക് ചിത്രത്തിലെ അല്ലുവിന്റെ ഒരു ഡയലോഗ് ആണ് ട്രോളര്‍മാര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.
സൗത്ത് ഇന്ത്യ നോര്‍ത്ത് ഇന്ത്യ. ഈസ്‌റ് വെസ്റ്റ് ഇന്ത്യ അങ്ങനെ ഒരുപാടു ഇന്ത്യയൊന്നുമില്ല. ആകെ ഒരിന്ത്യയെ ഉള്ളൂ എന്നാണ് വില്ലനെ ഇടിച്ചിട്ട് അല്ലു അര്‍ജുന്‍ പറയുന്നത്. എന്നാല്‍ അല്ലുവിന്റെ ട്വിടറ്റര്‍ അക്കൗണ്ടില്‍ ‘തെന്നിന്ത്യന്‍ നടന്‍’ എന്നാണ് എഴുതിയിരിക്കുന്നത്, അത്കൊണ്ട് തന്നെ ഈ സംഭവം ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments