ചിരിയുമായി തിയറ്റര്‍ നിറഞ്ഞോടുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലെ നായികയാണ് അതിഥി. അലമാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അതിഥി ഏറ്റവും കൂടുതല്‍ റീടേക്കെടുത്ത സീനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയിങ്ങനെ…
”അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സംവിധായകന്‍ ചീത്തവിളിച്ചിട്ടുമില്ല. നല്ല ടെന്‍ഷനിലാണ് സംവിധായകന്‍ സിനിമ ചെയ്യുന്നത്. അവര്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ ഒരുപക്ഷേ, വഴക്കു പറയുമായിരിക്കാം. എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. അദ്ദേഹത്തെപ്പോലെ തന്നെ ക്യാമറാമാനും. അവരും അത്രയ്ക്ക് ടെന്‍ഷനിലാണ്. അവര്‍ക്കു മുന്നില്‍ തെറ്റിക്കുമ്പോള്‍ നെഗറ്റീവ് സ്‌പ്രെഡ് ചെയ്യും. അവര്‍ നില്‍ക്കുന്ന രീതിക്ക് കട്ടയ്ക്ക് നിന്നാല്‍ അതാണ് അവര്‍ക്കിഷ്ടം. ഞാന്‍ അതാണ് പിന്തുടരുന്നത്. ഒരുപാട് ടെന്‍ഷന്‍ തന്നാല്‍ തെറ്റിപ്പോകും. കൂളായി പറഞ്ഞാല്‍ എല്ലാം ശരിയാക്കാന്‍ സാധിക്കും. അധികം ടേക്ക് എടുത്ത് ആര്‍ക്കെങ്കിലും തലവേദന പിടിപ്പിച്ചതായി എനിക്ക് തോന്നിയിട്ടില്ല”.
Post Your Comments