തെന്നിന്ത്യന്‍ ആരാധകര്‍ക്ക് സൂര്യ എന്ന സൂപ്പര്‍ താരം എന്നും ഒരു വിസ്മയമാണ്, നല്ല ഒരു നടനെന്നതിലുപരി ഒരു വ്യക്തി എന്ന നിലയിലും സൂര്യ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനാണ്, തമിഴ് നടനായ ജഗനും സൂര്യയെക്കുറിച്ച് പറയുമ്പോള്‍ ആയിരം നവാണ്.തന്റെ പ്രണയ വിവാഹം നടത്തി തരുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് സൂര്യ എന്ന് ജഗന് പറയുന്നു.
വീട്ടുകാരെ വിഷമിപ്പിക്കരുതെന്നും പെണ്‍കുട്ടിയെ വിളിച്ചോണ്ട് വരരുതെന്നും സൂര്യ ജഗനോട് പറഞ്ഞിരുന്നു. കല്യാണം വീട്ടുകാരുടെ സമ്മതത്തോടെ നടത്താന്‍ താന്‍ സഹായിക്കാമെന്നും സൂര്യ ജഗനോട് പറഞ്ഞു, സൂര്യ വീട്ടുകാരുമായി സംസാരിച്ചത് കൊണ്ടാണ് തനിക്ക് വനമതിയെ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്നും ജഗന് പറയുന്നു.
Post Your Comments