CinemaGeneralMollywoodNEWS

അഡാര്‍ ലവിലെ ഗാനം വീണ്ടും കോടതിയില്‍; ചിത്രത്തിലെ രംഗങ്ങള്‍ ഇസ്ലാം വിരുദ്ധം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവിലെ ഗാനം വീണ്ടും കോടതിയില്‍. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ ഉള്‍പ്പടെയുള്ള രംഗം ഇസ്ലാം വിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. പ്രിയ പ്രകാശ് വാര്യര്‍ സുപ്രിം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ഹര്‍ജിക്കാരായ ഇരുവരും ഗാനം നീക്കണമെന്നു ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവരാണ് ഗാനം നീക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഈ ഗാനത്തോടൊപ്പം കാണിക്കുന്ന രംഗങ്ങള്‍ ഇസ്ലാം മത വിശ്വാസികളെ അപകീര്‍ത്തിപെടുത്തുന്നതും മതവികാരം വ്രണപെടുത്തുന്നതുമാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button