
ആരാധകര്‍ അപ്രതീക്ഷിതമായി കേട്ട വാര്‍ത്തയായിരുന്നു ഫഹദ്-നസ്രിയ താര ദമ്പതികളുടെ വിവാഹ വാര്‍ത്ത. വിജയകരമായ ദാമ്പത്യ ബന്ധം നയിക്കുന്ന ഇവര്‍ ഇരുവരും കഴിഞ്ഞ ദിവസം ഒരു വേദിയില്‍ ഒന്നിച്ചെത്തി. വനിതാ ഫിലിം അവാര്‍ഡ്ദാന ചടങ്ങിലാണ് ഫഹദും നസ്രിയയും ഒന്നിച്ചെത്തിയത്.
വനിത നല്‍കിയ അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ എല്ലാ വനിതകളെയും ഓര്‍ക്കുന്നുവെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ഉമ്മയ്ക്കും സഹോദരിമാര്‍ക്കും പ്രത്യേക നന്ദിയും അറിയിച്ചു. തന്നെ ഇട്ടിട്ടു പോകാതെ കൂടെ നിന്ന നസ്രിയയ്ക്കും ഫഹദ് ഫാസില്‍ നന്ദി രേഖപ്പെടുത്തി. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫഹദ് ഫാസിലിനു മികച്ച നടനുള്ള വനിതാ പുരസ്‌കാരം ലഭിച്ചത്.
Post Your Comments