CinemaFilm ArticlesGeneralLatest NewsMollywoodNEWSNostalgiaWOODs

നായകനാവാന്‍ വില്ലന്‍ വേഷം സുരേഷ് ഗോപി ഉപേക്ഷിച്ചു; പക്ഷേ സംഭിച്ചത് ഇങ്ങനെ…

പലപ്പോഴും ചില താരങ്ങള്‍ക്ക് ചില അവസരങ്ങള്‍ നഷ്ടമാകാറുണ്ട്. അതുപോലെ തന്നെ പല സിനിമയും പാതിവഴിയില്‍ നിന്ന് പോകാറുമുണ്ട്. മോഹന്‍ലാലിന്റെ ‘ഇരുപതാം നൂറ്റാണ്ട് ‘ ചിത്രീകരിക്കുന്ന സമയം. ചിത്രത്തില്‍ സുരേഷ് ഗോപി വില്ലനും. ആ സമയത്താണ് സുരേഷ് ഗോപിയെ നായകനാക്കി ചെല്ലപ്പന്‍ ഒരു സിനിമ തീരുമാനിക്കുന്നത്. നായക വേഷം കിട്ടിയപ്പോള്‍ ഇരുപതാം നൂറ്റാണ്ടിലെ വില്ലന്‍ വേഷം സുരേഷ് ഗോപി ഉപേക്ഷിച്ചു.

അതോടെ മോഹന്‍ലാല്‍ ചിത്രത്തിലേയ്ക്ക് വില്ലനെ തേടിത്തുടങ്ങി. ലാലു അലക്സിനെയാണ് അടുത്തതായി പരിഗണിച്ചത്. എന്നാല്‍ആ സമയത്താണ് ലാലുവിന്റെ കല്യാണം കഴിഞ്ഞത് .അതിനാല്‍ തത്‌കാലം വില്ലനാകാന്‍ കഴിയില്ല എന്നു പറഞ്ഞ് അദ്ദേഹവും പിന്മാറി. അതോടെ മറ്റൊരു നടനെ തേടി. വില്ലന്‍ ഗാങ്ങിലെ പരിചിത മുഖമായിരുന്ന അജിത്തിനെ വില്ലനാക്കാന്‍ തീരുമാനിച്ചു. നിര്‍മ്മാതാവ് അരോമ മണി വിളിച്ച്‌ അജിത്തിനെ നിശ്ചയിച്ച കാര്യം അറിയിക്കുകയും ചെയ്തു. അജിത്ത് ലൊക്കേഷനിലെത്തി ഒരാഴ്ച കഴിഞ്ഞിട്ടും അഭിനയിക്കാന്‍ വിളിക്കുന്നില്ല. എന്താ കാര്യം എന്നന്വേഷിച്ചു. ചുനക്കര പറഞ്ഞു, ”അജിത്ത് ഭാഗ്യമില്ലാത്തവനാണ്. ചെല്ലപ്പന്റെ പടം കാന്‍സലായി. സുരേഷ് ഗോപി തിരിച്ചു വരുന്നു.” തകര്‍ന്നു പോയ അജിത്തിനെ ആശ്വസിപ്പിക്കാനായി വില്ലന്റെ ഗ്യാങ്ങില്‍പ്പെട്ട ഗുണ്ട കാസിമായി അഭിനയിപ്പിച്ചെങ്കിലും അത് ഉണ്ടായ വലിയ നഷ്ടത്തിന് പകരമായില്ല.

shortlink

Related Articles

Post Your Comments


Back to top button