BollywoodCinemaFilm ArticlesGeneralLatest NewsMollywoodMovie GossipsNEWSWOODs

ഡാന്‍സ് ചെയ്യുന്നതിനിടെ ഒരു ചെറുപ്പക്കാരന്‍ എന്റെ ദേഹത്ത് മദ്യം തെറിപ്പിച്ചു; നടി ശ്വേതാ മേനോന്‍

മലയാളസിനിമയിലെ താര റാണി ശ്വേതാ മേനോന്‍ ബോളിവുഡിലെയും താര സുന്ദരിമാരില്‍ ഒരാളാണ്. സല്‍മാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി ഒരിക്കല്‍ ഡാന്‍സ്‌ പാര്‍ട്ടിയില്‍വച്ചുണ്ടായ സംഭവം വിവരിക്കുന്നു. ‘ബന്ധ’നെന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതോടെ സല്‍മാനുമായി വലിയ സൌഹൃദത്തിലായി. അതുകൊണ്ട് തന്നെ പലപ്പോഴും പാര്‍ട്ടികളില്‍ ഒരുമിച്ചു പോകുകയും ചെയ്തിരുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങളാണ് ശ്വേത തന്റെ അനുഭവക്കുറുപ്പില്‍ പറയുന്നു.

”ബന്ധ’നിലാണ് ഞാന്‍ സല്‍മാനൊപ്പം അഭിനയിക്കുന്നത്. അതൊരു വലിയ ഹിറ്റായിരുന്നു. വിക്രമിനൊപ്പം ഞാന്‍ പോകുന്ന പല പാര്‍ട്ടികളിലും സല്‍മാനും ഉണ്ടാകും. ഞാനോര്‍ക്കുന്നു, സാധാരണ മദ്യം കഴിക്കാത്ത ഞാന്‍ ഒരു പാര്‍ട്ടിയില്‍ വൈന്‍ കഴിച്ചു. തലചുറ്റി വീണ എന്നെ പൊക്കിയെടുത്ത് വീട്ടില്‍ എത്തിച്ചത് സല്‍മാനാണ്. മറ്റൊരിക്കല്‍ ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ എന്റെ ദേഹത്ത് മദ്യം തെറിപ്പിച്ച ചെറുപ്പക്കാരനെ സല്‍മാന്‍ ഇടിക്കാനായി എണീറ്റു.’പോട്ടെ, പ്രശ്‌നമാക്കേണ്ട’എന്നു പറഞ്ഞ് ഞാന്‍ സല്‍മാനെ സമാധാനിപ്പിച്ചു നിര്‍ത്തുകയായിരുന്നു.

ഒരിക്കല്‍ അമ്മയ്ക്ക് അസുഖമാണെന്ന് അറിഞ്ഞ് ഞാന്‍ കോഴിക്കോട്ടേയ്ക്ക് മടങ്ങി. അന്ന് എന്റെ കൂടെ മുംബൈയില്‍ നിന്ന് സല്‍മാനും വന്നിട്ടുണ്ട് എന്നാണ് മാധ്യമങ്ങള്‍ എഴുതിയത്. അത് സത്യമായിരുന്നില്ല. ആ സമയം സല്‍മാന്‍ സോമി അലിയുമായി പ്രണയത്തിലായിരുന്നു. തെറ്റായ വാര്‍ത്ത വന്നത് സല്‍മാനുമായുള്ള സൗഹൃദത്തെ ബാധിക്കുമോ എന്നു ഞാന്‍ പേടിച്ചു. ഇത്തരം ആശങ്കകളോടെയാണ് പിന്നീട് ഞാന്‍ സല്‍മാനെ അഭിമുഖീകരിച്ചത്. പക്ഷേ, വളരെ കൂളായാണ് അദ്ദേഹം ആ സിറ്റ്വേഷനെ സമീപിച്ചത്. സോമിയെ ഫോണില്‍ വിളിച്ച്‌ എനിക്കു തന്നു. ഞാന്‍ സോമിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ‘ഞാനതൊന്നും കാര്യമാക്കിയിട്ടില്ല’, എന്നായിരുന്നു സോമിയുടെ മറുപടി. അന്ന് സല്‍മാന്‍ തന്ന ഉപദേശം ഞാനോര്‍ക്കുന്നു, ‘നമ്മുടെ ജീവിതത്തില്‍ക്കയറി അന്യന്‍മാര്‍ സംസാരിക്കാന്‍ വന്നാല്‍, കരയുകയല്ല, പോടാ പുല്ലേ എന്നു പറയുകയാണ് വേണ്ടത്’.”

മധു കെ. മേനോന്‍ തയ്യാറാക്കിയ ശ്വേതാ മേനോന്റെ അനുഭവക്കുറിപ്പില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button