തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ തല്‍വാര്‍ പ്രേക്ഷക മനം കീഴടക്കുന്നത്. മലയാളത്തിലേക്ക് പുതുമുഖ നായികമാരുടെ കടന്നു വരവ് ഉണ്ടായിട്ടും ഇഷ തല്‍വാറിന് അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ നായികയാകുന്നതിന്റെ ത്രില്ലിലാണ് താരം. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുനന് രണം എന്ന ചിത്രത്തിലാണ് ഇഷ പൃഥ്വിക്കൊപ്പം അഭിനയിക്കുന്നത്.
ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനായി സംവിധായകനടക്കം നിരവധി പേര് വിളിച്ചിരുന്നു. 20 ദിവസത്തിനുള്ളിലാണ് സിനിമയുമായി മുന്നോട്ട് പോവുന്നതിനെക്കുറിച്ച് തീരുമാനമായത്. അതിനിടയില്‍ പൃഥ്വി വലിയൊരു മെസ്സേജ് അയച്ചിരുന്നു. സിനിമയില്‍ സജീവമായപ്പോള്‍ മുതല്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പൃഥ്വിരാജിന്റെ നായികയായി മംമ്ത മോഹന്‍ദാസിനെയായിരുന്നു ആദ്യം തീരുമാനിച്ചത്. ഏപ്രില്‍ 27-നു രണം പ്രദര്‍ശനത്തിനെത്തും.
Post Your Comments