നടിയായിരുന്നു ശാന്തി കൃഷ്ണ സൂപ്പര്‍ താരങ്ങളുടെ സിനിമയില്‍ നായികായി തിളങ്ങിയ ശാന്തി കൃഷ്ണയ്ക്ക് മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് കൂടി ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശാന്തി കൃഷ്ണയുടെ തിരിച്ചു വരവ് പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വീണ്ടും സജീവമാകുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ ചിത്രം സൂപ്പര്‍ ഹിറ്റാകുകയും ശാന്തി കൃഷ്ണയുടെ കഥാപാത്രം പ്രേക്ഷകന് മികച്ച അനുഭവം സമ്മാനിക്കുകയും ചെയ്തു. മലയാള സിനിമയില്‍ കൂടുതല്‍ സെലക്ടീവായി സിനിമകള്‍ ചെയ്യുമെന്ന് ശാന്തി കൃഷ്ണ ആദ്യ കഥാപാത്രത്തിലൂടെ തോന്നിപ്പിച്ചെങ്കിലും താരം തെരഞ്ഞെടുത്ത രണ്ടാം ചിത്രം പക്കാ ഫെസ്റ്റിവല്‍ സിനിമയായ കുട്ടനാടന്‍ മാര്‍പ്പാപ്പയാണ്. നവാഗതരായ ഒരുകൂട്ടം പേര്‍ കോമഡി എന്റര്‍ടെയ്ന്‍മെന്റ് എന്ന രീതിയില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ശാന്തി കൃഷ്ണയ്ക്ക് യോജിച്ച വേഷമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്, എന്നാല്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കനായില്ല, ശാന്തി കൃഷ്ണയുടെ കഥാപാത്രവും വേണ്ട നിലയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.
രണ്ടാം വരവിലെ ആദ്യ സിനിമ അഭിനയ മികവു കൊണ്ട് മികച്ചതാക്കിയ ശാന്തി കൃഷ്ണയ്ക്ക് തന്റെ രണ്ടാം ചിത്രത്തില്‍ ശരിക്കും ചുവടുപിഴച്ചിരിക്കുകയാണ്. ഒരു തരത്തിലും പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ പോയ സിനിമ എന്നാണ് കുട്ടനാടന്‍ മാര്‍പ്പാപ്പയെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്.
Post Your Comments