പ്രമുഖ ആസാമീസ് സംവിധായകന്‍ മുനിന്‍ ബാര്വാ(72) അന്തരിച്ചു. ഭായമോന്‍ ദാ എന്നാണ് ഈ സംവിധായകന്‍ സിനിമാ ലോകത്ത് അറിയപ്പെടുന്നത്. ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് ബാര്വ. അസാമീസ് സിനിമാ മേഖലയിലെ പ്രമുഖ കോസ്റ്റിയൂം ഡിസൈനര്‍ മഞ്ജുള ബാര്വായാണ് ഭാര്യ.
2005ല്‍ ദിനബന്ധു എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. അസാമീസിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് നേടിയത്. പ്രതിമ, പിത പുത്രോ,പഹരി കന്യ, പ്രഭതി പൊകിര്‍ ഗാന്‍, ഹിയ ദിയ നിയ, ദാഗ്, നായക്, കന്യാധാന്‍, ബിഹാത, ബരൂദ്, റോങ്, രാമധേനു, പ്രിയര്‍ പ്രിയോ തുടങ്ങിയവയാണ് മുനിന്‍ ഒരുക്കിയ മറ്റു ചിത്രങ്ങള്‍.
Post Your Comments