GeneralNEWS

വീടിന്‍റെ ആധാരം പണയപ്പെടുത്തി വിനയന്‍; പിന്നീടു നടന്നത് നാടകീയ സംഭവങ്ങള്‍!

സംവിധായകന്‍ വിനയന്റെ വിലക്ക് മലയാള സിനിമ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ്. വിലക്കിനും മുന്‍പ് വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് വിനയന്‍ ചില സിനിമകള്‍ പൂര്‍ത്തിയാക്കിയത്, അവയില്‍ ഒന്നാണ് 1999-ല്‍ വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആകാശഗംഗ’. ഈ സിനിമയുടെ വിജയമാണ് വിനയന്‍റെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവന്നതെന്ന് ചിത്രത്തിന്‍റെ ഛായാഗ്രാഹകനായ രാമചന്ദ്രബാബു പറയുന്നു. 
ചിത്രം ആരംഭിക്കുന്ന സമയത്തുതന്നെ നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഇതിൽനിന്നു പിൻമാറിയിരുന്നുവെന്നും വിനയന്‍ പിന്നീട് സ്വയം നിര്‍മ്മാതാവിന്‍റെ റോള്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും ഒരു പത്രാഭിമുഖത്തില്‍ രാമചന്ദ്രബാബു വ്യക്തമാക്കി.

വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പണയപ്പെടുത്തിയാണ് വിനയന്‍ ഇത്തരമൊരു റിസ്ക്ക് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഹിറ്റായില്ലായിരുന്നുവെങ്കില്‍ വിനയന് പലതും നഷ്ടപ്പെടുമായിരുന്നു എന്നാല്‍ ചിത്രം നല്ല കളക്ഷന്‍ നേടുകയും വിനയന്‍ പിന്നീട് വീട് പണി പൂര്‍ത്തിയാക്കുകയും ചെയ്തു രാമചന്ദ്രബാബു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button