കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ഇരുമ്പഴിക്കുള്ളിലായ സല്മാന് ഖാന് എല്ലാ രീതിയിലുമുള്ള സുഖ സൗകര്യങ്ങള്‍ ജയില്‍ അധികൃതര്‍ ഏര്പ്പാടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജയിലിലെ ആദ്യ ദിനം എയര്‍ കൂളറുള്ള കോണ്‍ഫറന്‍സ് റൂമിലാണ് സല്‍മാനെ ഇരുത്തിയിരുന്നത്. അവിടെ ടി.വിയടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലറുടെ കുട്ടികള്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫി എടുത്തതായും പറയുന്നു. ഉദ്യോഗസ്ഥരുടെ മുറിയില്‍ വച്ചിരുന്ന എയര്‍ കൂളറാണ് സല്മാന് നല്‍കിയത്. സ്ഥിരമായി പുകവലി ശീലമുള്ള സല്മാന് സിഗരറ്റും നല്‍കിയതായി ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ജയിലില്‍ വ്യയാമം ചെയ്യാനുള്ള സൗകര്യവും സല്മാന് നല്‍കിയിട്ടുണ്ട്. സല്മാന് പ്രത്യേക പരിഗണ നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ജോധ്പൂര്‍ ഡി.ഐ.ജിയുടെ വിശദീകരണം.
Post Your Comments