രാജ്യാന്തര ചലച്ചിത്രോല്‍സവത്തെയും കൊച്ചി മുസിരിസ് ബിനാലെയും വിമര്‍ശിച്ച് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍ രംഗത്ത്. ചുവപ്പു വത്ക്കരണത്തിന്റെ വൃത്തികെട്ട ബിംബങ്ങളെയാണ് ഈ മേളകള്‍ അവതരിപ്പിക്കുന്നതെന്നും രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അജ്മാനില്‍ ബി.ജെ.പി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജസേനന്‍.
”രാജ്യത്തിന് വേണ്ടാത്ത ചില പ്രത്യയശാസ്ത്രങ്ങള്‍ പഠിപ്പിക്കാനാണ് ഈ പരിപാടികള്‍ ഒരുക്കുന്നത്. കലാരംഗത്തെ ചിലരുടെ കുത്തക തകരാന്‍ പോവുകയാണ്. ഇപ്പോള്‍ കലാമേഖലയില്‍ നിന്ന് സുരേഷ് ഗോപിയും താനും മാത്രമേ ബി.ജെ.പിയിലുള്ളു. എന്നാല്‍ മനസമാധാനം ആഗ്രഹിക്കുന്ന കൂടുതല്‍ കലാകാരന്‍മാര്‍ ബി.ജെ.പിയിലേക്ക് വരുമെന്നും” രാജസേനന്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജസേനന്‍ ബി.ജെ.പി നിര്‍വാഹക സമിതിയംഗമാണ്. രാജസേനന്‍ അഭിനയിക്കുന്ന പുതിയ സിനിമ ആര്‍എസ്എസ് അനുഭാവ കഥ പറയുന്ന ‘പ്രിയപ്പെട്ടവര്‍’ ആണ്.
Post Your Comments