BollywoodCinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSNostalgiaWOODs

വിവാദ പ്രണയങ്ങള്‍ക്കൊടുവില്‍ വേര്‍പിരിഞ്ഞ താരങ്ങള്‍

സിനിമാ ലോകത്ത് നിരവധി താര വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ തന്നെ പ്രണയവും. താരങ്ങളുടെ പ്രണയം ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയാണ്. എന്നാല്‍ വിവാദ പ്രണയങ്ങളിലൂടെ മാധ്യമങ്ങളില്‍ ഇടം ഇടിയ ചില താരങ്ങള്‍ക്ക് വേര്‍പിരിയേണ്ടിവന്നു. അത്തരം ചില താര ജോഡികളെക്കുറിച്ച് അറിയാം

നയന്‍‌താര – ചിമ്പു

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഏറ്റവും അധികം ചര്‍ച്ചയായ പ്രായമാണ് താര സുന്ദരി നയന്‍താരയും നടന്‍ ചിമ്പുവും തമ്മിലുണ്ടായിരുന്ന പ്രണയം. ഇരുവരും ഒന്നിച്ച ചില ചിത്രങ്ങളിലെ ഇഴുകി ചേര്‍ന്നുള്ള രംഗങ്ങള്‍ ഈ ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്നതിനു കാരണമായി. എന്നാല്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു.

അമല പോള്‍ – വിജയ്‌

നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ താരങ്ങളാണ് നടി അമല പോളും സംവിധായകന്‍ വിജയും. എന്നാല്‍ വളരെ ചുരുങ്ങിയ നാളത്തെ ദാമ്പത്യത്തിനൊടുവില്‍ ഇവരും പിരിഞ്ഞു.

രണ്‍ബീര്‍ – ദീപിക

ബോളിവുഡിലെ ഈ പ്രണയവും വളരെ നാള്‍ നീണ്ടു പോയില്ല.

ശ്രുതിഹസന്‍- സിദ്ധാര്‍ഥ്

ലിവിംഗ് ടുഗതര്‍ ജീവിതത്തിലായിരുന്നു നടി ശ്രുതിഹസനും നടന്‍ സിദ്ധാര്‍ത്ഥനും. കമല്‍ ഹസന്‍ ഈ ബന്ധത്തിന് സമ്മതം നല്കിയതുമായിരുന്നു. എന്നാല്‍ അഞ്ചു മാസത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ഇരുവരും പിരിഞ്ഞു.

കരിഷ്മ – അഭിഷേക്


ബോളിവുഡിലെ ചൂടന്‍ പ്രണയ ബന്ധമായിരുന്നു കരിഷ്മ -അഭിഷേക് ബന്ധം. എന്നാല്‍ ഇപ്പോള്‍ ഇരുവരും കണ്ടാല്‍ മിണ്ടാത്ത രീതിയിലേയ്ക്ക് മാറിക്കഴിഞ്ഞു.

കത്രീന – രണ്‍ബീര്‍

സല്‍മാനുമായി പിരിഞ്ഞ കത്രീന രണ്‍ബീറുമായി അടുപ്പത്തിലായി. പക്ഷെ ആ ബന്ധവും നീണ്ടു പോയില്ല

സല്‍മാന്‍ – കത്രീന

രണ്ടായിരത്തില്‍ ബോളിവുഡില്‍ നിറഞ്ഞു നിന്ന പ്രണയമാണ് സല്‍മാന്‍ കത്രീന ബന്ധം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുടെ വിജയവും ഈ ബന്ധത്തിന് ആക്കം കൂട്ടി. എന്നാല്‍ ആരാധകരെ നിരാശയിലാക്കി ഇരുവരും വേര്‍പിരിഞ്ഞു.

സല്‍മാന്‍ ഖാന്‍ – ഐശ്വര്യ റായ്

salman khan aiswarya rai
ബോളിവുഡിലെ ഏറ്റവും വിവാദമായ ബന്ധമായിരുന്നു സല്‍മാന്‍ ഖാന്‍ – ഐശ്വര്യ റായ് പ്രണയം. ഐശ്വര്യയുയി ബന്ധത്തില്‍ ആയിരുന്ന സല്‍മാന്‍ മറ്റുള്ളവരോട് ഐശ്വര്യ അടുക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരില്‍ പലപ്പോഴും നടിയ്ക്ക്നേരെ ദേഹോപദ്രവം നടത്തിയിരുന്നു. അതാണ് പിരിയാന്‍ കാരണമെന്നു ഐശ്വര്യ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി

വിവേക് ഒബ്രോയ്- ഐശ്വര്യ റായ്


ബോളിവുഡിലെ മറ്റൊരു വിവാദ പ്രണയമായിരുന്നു വിവേക് ഒബ്രോയ്- ഐശ്വര്യ റായ് ബന്ധം. ഈ ബന്ധം കാരണം സിനിമയില്‍ നിന്നും പോലും വിവേകിനു അവസരങ്ങള്‍ നഷ്ടമായി. കൂടാതെ ഷൂട്ടിംഗ് സെറ്റില്‍ സല്‍മാന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും നടനെ അടിയ്ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button