ഏതു സാഹസിക രംഗങ്ങളും മടിയില്ലാതെ ചെയ്യുന്ന സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. നിരവധി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഡ്യൂപ്പുകളെപ്പോലും ഉപയോഗിക്കാതെ സ്വയം റിസ്ക് ഏറ്റെടുത്ത് സാഹസിക വേഷങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട് മോഹന്‍ലാല്‍, നരന്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട സാഹസിക പ്രകടനത്തെക്കുറിച്ച് സൂപ്പര്‍ താരം പറയുന്നതിങ്ങനെ.
നരന്‍’ സിനിമയിലെ അവസാന രംഗമാണ് സങ്കീര്‍ണമായ മാനസികാവസ്ഥയോടെ ചെയ്ത ഫൈറ്റ്. ഹൊഗനക്കല്‍ വെച്ചാണ് അത് ഷൂട്ട് ചെയ്തത്. ഒരുലക്ഷം ക്യുബിക് അടിവരെ വെള്ളം ഉയരുന്ന പുഴയാണ്. നിറയെ പാമ്പുകള്‍ ഉള്ള സ്ഥലം. ഡ്യൂപ്പുകളായി വന്നവരെല്ലാം വെള്ളത്തിന്റെ വരവ് കണ്ടപ്പോള്‍ പറഞ്ഞു, നീന്തല്‍ തെരിയാത് സാര്‍, അവസാനം ഞാന്‍ തന്നെ തയ്യാറായി. ദിവസം മുഴുവന്‍ വെള്ളത്തില്‍ നില്‍ക്കുകയാണ്. അപകടം സംഭവിക്കും എന്നറിഞ്ഞുകൊണ്ടാണ് ആ രംഗം അഭിനയിച്ചത്. അത്തരം സന്ദര്‍ഭങ്ങളെ നേരിട്ടേ പറ്റുവെന്നും മോഹന്‍ലാല്‍ പറയുന്നു.
Leave a Comment