CinemaFilm ArticlesGeneralIndian CinemaLatest NewsMovie GossipsNEWS

മാതാപിതാക്കള്‍ക്ക് വേണ്ടത് പണം മാത്രം; വീട് വിട്ട് യുവ നടി

സിനിമാ മേഖല പണത്തിന്റെയും പ്രശസ്തിയുടെയും ഒരിടമാണ്. വെള്ളിത്തിരയില്‍ ഭാഗ്യ പരീക്ഷണത്തിനെത്തുന്ന നായികമാര്‍ വളരെപ്പെട്ടന്നുതന്നെ പ്രശസ്തയാകുന്നു. ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച യുവ നടി അമീഷ പട്ടേലിന്റെ ജീവിതമാണ്‌. 2000-കളുടെ ആദ്യത്തിൽ തിളങ്ങിയ അഭിനേത്രിയായിരുന്നു അമിഷാ പട്ടേൽ. കഹോ ന പ്യാർ ഹായ്, ഗദാർ, ഹംറാസ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിനു ഉദാഹരണം. ഗദ്ദർ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഫിലിംഫെയർ പുരസ്കാരം അമീഷ നേടി.

എന്നാല്‍ ഇപ്പോള്‍ അമീഷ വീട് ഉപേക്ഷിച്ചിരിക്കുന്നതായി പ്രചാരണം. പണത്തിന്റെ പേരില്‍ വീട്ടുകാരുമായി തെറ്റിയതിനെ തുടര്‍ന്ന് നടി വീട് ഉപേക്ഷിച്ചെന്നും കാമുകനൊപ്പമാണ് ഇപ്പോള്‍ താരമെന്നും സൂചന. ബോയ്ഫ്രണ്ടായ വിക്രം ഭട്ടിനൊപ്പമാണ് താരം ജീവിക്കുന്നതെന്നും റിപ്പോര്‍ട്ട്.

Amisha-Patel

സിനിമയില്‍ നിന്നും പിന്മാറിയിരിക്കുന്ന ഈ നടിയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അമീഷ വിവാഹിതനും ബിസിനസുകാരനായ കുനാൽ ഗോമറുമായി പ്രണയത്തില്‍ ആയിരുന്നുവെന്നും ഇരുവരും ഒന്നിച്ചു താമസിക്കുകയാണെന്നും പ്രചാരണം ഉണ്ടായിരുന്നു. കുനാലിന്റെ ഭാര്യയ്ക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. 2008 ജൂണിൽ ഒരു അഭിമുഖത്തിൽ അവരുടെ ബന്ധം താരം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പുരിയുമായി താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നും ഗോസിപ്പ് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button