Latest NewsMollywood

നായകളുടെ സംഗീത പ്രേമത്തെക്കുറിച്ച് ശ്രീനാഥ് ഭാസി പറയുന്നു

ടനും സംഗീതജ്ഞനുമായ ശ്രീനാഥ് ഭാസിക്ക് പറയാനുള്ളത് നായ്ക്കളുടെ സംഗീത പ്രേമത്തെക്കുറിച്ചാണ്. നായ്ക്കൾ പാട്ട് ആസ്വദിക്കാറുണ്ടോ? എങ്കിൽ ഉണ്ട് സംഗീത പ്രേമികളാണ് നായ്ക്കൾ. പാട്ട് കേള്‍ക്കുന്നതോടെ അവര്‍ ശാന്തരാവുകയും പാട്ട് അസ്വദിക്കുകയും ചെയ്യുമെന്നാണ് താരം പറയുന്നത്. വീട്ടില്‍ രണ്ട് കുട്ടിത്താരങ്ങളുടെ സ്വഭാവത്തില്‍ നിന്നാണ് നായകള്‍ക്ക് പാട്ട് വളരെ ഇഷ്ടമാണെന്ന് ശ്രീനാഥ് മനസിലായത്.

കുട്ടിയായിരിക്കുമ്പോള്‍ തേവരയില്‍ നിന്ന് ശ്രീകാന്തിന്റെ മുത്തശ്ശി രക്ഷപ്പെടുത്തിക്കൊണ്ടുവന്നതാണ് ഷാഗിയെ. കുടുംബത്തിന്റെ മുഴുവന്‍ സ്‌നേഹവും വാങ്ങി ഷാഗി രാജാവായി കഴിയുമ്പോഴാണ് പപ്‌സ്‌കിയുടെ ഗ്രാന്‍ഡ് എന്‍ട്രി. സ്വന്തമായി ഒരു നായക്കുട്ടി വേണം എന്ന ശ്രീനാഥിന്റേയും ഭാര്യ റീനുവിന്റേയും ആഗ്രഹത്തിലാണ് പപ്‌സ്‌കിയെ വാങ്ങുന്നത്.

പപ്‌സ്‌കിയെ ആശുപത്രിയില്‍ കൊണ്ടുപോയ ഒരു ദിവസമാണ് നായകൾ സംഗീത പ്രിയരാണെന്ന വലിയ സത്യം ശ്രീനാഥ് മനസിലാക്കുന്നത്. ‘നായകള്‍ക്ക് മനുഷ്യന്‍മാരുടേത് പോലെയുള്ള വികാരങ്ങളുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആ ദിവസം വരെ വിശ്വസിച്ചിരുന്നില്ല. പുതിയ ആളുകളെ കണ്ടാല്‍ പപ്‌സ്‌കി പെട്ടെന്ന് പേടിക്കും. ഹോസ്പിറ്റലില്‍ എത്തി കുറേ ആളുകളെ കണ്ടതോടെ പപ്‌സ്‌കി കാറില്‍ ഇരുന്ന് പേടിച്ച് വിറക്കാന്‍ തുടങ്ങി. ഇതു കണ്ട് റീനു പതിയെ പാട്ടുപാടി. ഇത് കേട്ടതോടെ പപ്‌സ്‌കിയുടെ വിറയല്‍ നിന്നു.

വളരെ ശാന്തമായി വളരെ ചെറിയ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. റീനുവിനൊപ്പം പാട്ട് പാടുന്നതുപോലെ. ഇത് കണ്ട് ഞങ്ങള്‍ ശരിക്കും അത്ഭുതപ്പെട്ടു. അന്നു മുതല്‍ പപ്‌സ്‌കി പേടിക്കുന്നതുകണ്ടാല്‍ റീനു പാട്ടു പാടും. അതോടെ അവള്‍ ശാന്തയായി ഉറങ്ങാന്‍ തുടങ്ങും. മ്യൂസിക് റൂമില്‍ വന്നാലും പപ്‌സ്‌കി ഇതുതന്നെയാണ് ചെയ്യുന്നത്. നായ്ക്കള്‍ക്ക് പാട്ട് വളരെ ഇഷ്ടമാണ്.’ ശ്രീനാഥ് പറഞ്ഞു നിര്‍ത്തി.

shortlink

Related Articles

Post Your Comments


Back to top button