ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങ് വര്‍ണ്ണാഭമായ പരിപാടികളോടെ തുടക്കമാകും. ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ മുഖ്യ അതിഥിയായി രണ്‍വീര്‍ സിംഗ് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തോളിനേറ്റ പരിക്ക് മൂലം രണ്‍വീര്‍ സിംഗ് ചടങ്ങിനെത്തില്ല. വരുണ്‍ ധവാന്, ജാക്വലിന് ഫെര്‍ണാണ്ടസ്, ഹൃത്വിക് റോഷന്, പരിനീതി ചോപ്ര തുടങ്ങിയ വന്‍ താര നിര തന്നെയുണ്ട് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങിന്. ഇവരോടൊപ്പം തെന്നിന്ത്യന്‍ താര സുന്ദരി തമന്നയും ചടങ്ങുകള്‍ വര്‍ണ്ണാഭമാക്കാന്‍ എത്തും.
Post Your Comments