മലയാളത്തിലെ പ്രമുഖ സംവിധായകൻ സിദ്ധിഖ് നിരവധി ഭാഷകളിൽ ചിത്രീകരിച്ച സിനിമയായിരുന്നു ബോഡി ഗാർഡ്. റൊമാന്റിക് കോമഡി ചിത്രമായ ബോഡിഗാര്‍ഡിന്റെ മലയാളം പതിപ്പിൽ ദിലീപും നയന്‍താരയും മുഖ്യ വേഷത്തിലെത്തിയപ്പോൾ ഹിന്ദിയിൽ സൽമാൻ ഖാനും കരീന കപൂറും തകർത്തഭിനയിച്ചു.അതേ ചിത്രം തമിഴിൽ എടുത്തപ്പോൾ വിജയ്, അസിന് എന്നീ ജോഡികളാണ് പ്രധാനകഥാപാത്രങ്ങളായത്.
ഇപ്പോഴിതാ, വീണ്ടും ബോഡിഗാര്‍ഡ് ചര്‍ച്ചയാകുകയാണ്. അത് ട്രോളിന്റെ പേരിലാണെന്ന് മാത്രം .ചിത്രത്തില്‍ അഭിനയിച്ച ദിലീപും സല്മാന് ഖാനും വിവിധ കേസുകളിലായി സെന്‍ട്രല്‍ ജയില്‍ കണ്ടവരാണ്. ഇനി അടുത്ത ഊഴം ഇളയദളപതി വിജയ്ക്കാണോ എന്നാണ് ട്രോളര്‍മാരുടെ സംശയം. ഈ ട്രോളുകൾ വൈറലാവുകയും ചെയ്തു.
മലയാളത്തിലെ പ്രിയനടി ആക്രമിക്കപ്പെട്ട കേസിലാണ് ദിലീപ് മൂന്ന് മാസത്തോളം ആലുവ സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതിനിടയില്‍ നാല് തവണ നടന്റെ ജാമ്യഹര്‍ജി തള്ളുകയായിരുന്നു. പിന്നീട് ഉപാധികളോടെയാണ് നടന് ജാമ്യം ലഭിച്ചത്. ഇപ്പോള്‍ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
കൃഷ്ണമൃഗ വേട്ടക്കേസില്‍ കേസിലാണ് ഇപ്പോള്‍ സല്മാന് ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് താരത്തെ മാറ്റിയിരിക്കുകയാണ്. വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാന്, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നത്.
Post Your Comments