BollywoodCinemaGeneralNEWSWOODs

‘മുസ്ലീമായതിനാല്‍ താമസിക്കാന്‍ വീട് കിട്ടുന്നില്ല’; ആരോപണവുമായി നടി

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്ക് വീട് ലഭിക്കുന്നില്ലെന്ന പരാതികള്‍ സാധാരണ കേള്‍ക്കുന്നുണ്ട്. എന്നാല്‍ താന്‍ മുസ്ലീം ആയതിനാല്‍ മുംബൈയില്‍ താമസിക്കാന്‍ വീട് കിട്ടുന്നില്ലെന്ന ഗുരുതര ആരോപണവുമായി സിനിമ- സീരിയല്‍ താരം രംഗത്ത്. അവിവാഹിതയായതിനാലും മുസ്ലീമായതിനാലും തനിക്ക് വീട് ലഭിക്കുന്നില്ലെന്ന് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ഷിറീന്‍ മിര്‍സ വെളിപ്പെടുത്തി. വീട് ചോദിച്ച്‌ വിളിക്കുമ്പോള്‍ എല്ലാവര്‍ക്കും ആദ്യം അറിയേണ്ടത് തന്റെ മതമാണെന്നും മുംബൈ പോലൊരു കോസ്‌മോപൊളിറ്റന്‍ സിറ്റിയില്‍ മതത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നത് ഞെട്ടിച്ചുവെന്നും താരം പറയുന്നു

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … ‘ഞാന്‍ വിദ്യാസമ്പന്നയാണ്, എല്ലാവരും അറിയുന്ന നടിയാണ്. എന്നാല്‍ മുസ്ലീമും അവിവാഹിതയുമായതിനാല്‍ വീട് ലഭിക്കാന്‍ എനിക്ക് അര്‍ഹതയില്ല. ഞാന്‍ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാറില്ല. ക്രിമിനല്‍ പശ്ചാത്തലവുമില്ല. നടിയായതിനാലും അവിവാഹിതയായതിനാലും ഞാന്‍ പ്രശ്‌നകാരിയാണെന്ന് നിങ്ങള്‍ എങ്ങനെയാണ് തീരുമാനിക്കുന്നത്. എന്റെ പ്രൊഫഷന്‍ വെച്ചാണോ നിങ്ങള്‍ എന്നിലെ വ്യക്തിയെ അളക്കുന്നത്. കുടുംബമായി താമസിക്കുന്നവര്‍ ബഹളമുണ്ടാക്കുന്നില്ലേ’. എന്നാല്‍ വിവാദമായതോടെ പോസ്റ്റ്‌ അക്കൌണ്ടില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button