നിര്‍മ്മാതാവ് പ്രായപൂര്‍ത്തിയാവാത്ത ബാലനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ഐശ്വര്യറായി ചിത്രം സരബ്ജിത്ത്, പ്രിയങ്ക ചോപ്ര നായികയായ മേരി കോം, ദീപിക പദുക്കോണ്‍ ചിത്രം ഗോലിയോണ്‍ കി രാസലീല രാം ലീല, അക്ഷയ് കുമാര്‍ ചിത്രം റൗഡി റാത്തോഡ്, സഞ്ജയ് ദത്തിന്റെ ഭൂമി തുടങ്ങിയവയുടെ സഹനിര്‍മാതാവായ സന്ദീപ് സിങ്ങിനെതിരേയാണ് കേസ്. മൗറീഷ്യസില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത വിദേശ ബാലനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയൊന്‍പതിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മൗറിഷ്യസിലെ ഒരു കടപ്പുറത്തു വച്ച് പരിചയപ്പെട്ട സ്വിറ്റ്സര്‍ലന്‍ഡുകാരനായ ബാലനെ നിര്‍മ്മാതാവ് ഹോട്ടലില്‍ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. നിര്‍മ്മാതാവിന്റെ മോശം പെരുമാറ്റം കണ്ട കുട്ടി ഒരുവിധം മുറിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടി അച്ഛനോട് വിവരം പറയുകയായിരുന്നു. അച്ഛന് ഹോട്ടല്‍ റിസപ്ഷനിലെത്തി പരാതി നല്‍കിയെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ നടപടി കൈക്കൊള്ളാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്കി. ഇക്കാര്യങ്ങള്‍ വിവരിച്ച് കുട്ടിയുടെ അച്ഛന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുമിട്ടിട്ടുണ്ട്.
അതേസമയം മൗറിഷ്യസില്‍ വച്ച് ഒരു വിദേശി സന്ദീപ് സിങ്ങിനെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. സന്ദീപ് സിങ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എടുത്ത അക്രമി ഇ മെയിലിലൂടെ തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുണ്ടെന്നും സന്ദീപ് പറയുന്നു.
ഒരു നല്ല മനുഷ്യനെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ല; സൽമാന് പിന്തുണയുമായി താരസുന്ദരി
Post Your Comments