ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മണിച്ചിത്രത്താഴിലെ നാഗവല്ലിയാണ്.നാഗവല്ലിയായി മാറിയ ഗംഗ (ശോഭന) കാമുകനായ രാമനാഥനോടൊപ്പം ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഗാനത്തിനാണ് നൃത്തം വെക്കുന്നത്. രാമനാഥനായി മണിച്ചിത്രത്താഴിൽ അഭിനയിച്ചിരിക്കുന്നത് പ്രശസ്ത നർത്തകനായ ശ്രീധറാണ് . നർത്തകനും നടനുമായ വിനീത് നഷ്ടപ്പെടുത്തിയ വേഷമാണ് ശ്രീധറിനെ തേടി എത്തിയത് . പിന്നീട് മണിച്ചിത്രത്താഴ് മറ്റു ഭാഷകളിൽ നിർമ്മിച്ചപ്പോൾ വിനീത് തന്നെയാണ് രാമനാഥന്റെ വേഷം ചെയ്തത്.ഇവിടെ ഇതാ നഷ്ടപ്പെടുത്തിയ ആ ഗാനത്തിന് നൃത്തത്തിലൂടെ മറ്റൊരു ഭാവം നൽകുകയാണ് വിനീത്.ആ മനോഹര നൃത്തം ആസ്വദിക്കാം .
Post Your Comments