നടിമാരോടുള്ള മോശം പെരുമാറ്റം സിനിമയിലെ സിനിമയിലെ പ്രധാന ആരോപണമായി മാറുമ്പോള്‍ കാസ്റ്റിംഗ് കൗച്ച് എന്ന സംഗതി ബോളിവുഡിലെന്ന പോലെ തെന്നിന്ത്യന്‍ സിനിമയിലും വലിയ രീതിയില്‍ വ്യാപകമാകുകയാണ്. അടുത്തിടെ നടി ശ്രീ റെഡ്ഡി തനിക്കു നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സംവിധായകനും നടനുമായ ശേഖര്‍ കമ്മൂലക്കെതിരെയായിരുന്നു നടിയുടെ പ്രധാന ആരോപണം ഇപ്പോഴിതാ ഇന്ത്യന്‍ ഇഡോള്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകന് ശ്രീറാമിന്റെ അശ്ലീല ചുവയോടുള്ള ചാറ്റ് ശ്രീ റെഡ്ഡി പുറത്തു വിട്ടിരിക്കുകയാണ്, തന്റെ സ്വകാര്യ ചിത്രങ്ങള്‍ സെന്റ് ചെയ്യാമോ എന്ന് ശ്രീറാം ചോദിച്ചതായി ശ്രീ പറയുന്നു. അയാളുടെ ശല്യം സഹിക്കാന്‍ കഴിയാത്തതിനാലാണ് ചാറ്റ് പുറത്തു വിടുന്നതെന്നും ശ്രീറാം എന്ന പേര് അയാള്‍ക്ക് ചേരില്ലെന്നും ശ്രീ റെഡ്ഡി തുറന്നടിക്കുന്നു.
Post Your Comments