പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ് ശോഭന. 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.മികച്ച നടിക്കുള്ള രണ്ട് ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ശോഭന ഒരു മികച്ച ഭരതനാട്യ നർത്തകി കൂടെയാണ്.മദ്രാസിലെ ചിദംബരം അക്കാദമിയിൽ ശോഭന ഭരതനാട്യം അഭ്യസിച്ചു തുടങ്ങി. പ്രശസ്ത നർത്തകിമാരായ ചിത്രാ വിശ്വേശരനും പദ്മ സുബ്രമണ്യവും ശോഭനയുടെ ഗുരുനാഥമാരായിരുന്നു.ഭരതനാട്യത്തിൽ ശോഭനയുടെ ഭാവാഭിനയം പ്രശസ്തമാണ്.ശോഭന ഇന്ന് ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ ഒരു നൃത്തവിദ്യാലയം നടത്തുന്നു.ശോഭനയുടെ അതിമനോഹരമായ നൃത്തം ആസ്വദിക്കാം.
Post Your Comments