കാളിദാസിനൊപ്പം പാര്‍വതി; പുതിയ ചിത്രത്തെക്കുറിച്ച് താരപുത്രന്‍

ഒരു കാലത്ത് മലയാളികളുടെ ഇഷ്ടനടിയായിരുന്നു പാര്‍വതി. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘വടക്കുനോക്കിയന്ത്രം’, ‘തലയണമന്ത്രം’ അങ്ങനെ ചെയ്ത ചിത്രങ്ങളിലെല്ലാം പാര്‍വതി സ്കോര്‍ ചെയ്തു. നാട്ടിന്‍പുറത്ത്കാരിയുടെ റോളിലാണ് പാര്‍വതി കൂടുതലും തിളങ്ങിയിട്ടുള്ളത്. മകന്‍ കാളിദാസ് കൂടി സിനെമയിലെത്തിയതോടെ അമ്മ പാര്‍വതിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അമ്മയുമായി ഒരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് കാളിദാസ് നല്‍കുന്ന മറുപടി ഇങ്ങനെ

“നല്ല തിരക്കഥ വന്നാല്‍. എന്നാലേ കാര്യമുള്ളൂ. അല്ലാതെ അമ്മയാണെന്നു കരുതി ചെയ്യാന്‍ നില്‍ക്കരുത്. പാര്‍വതി വീണ്ടും അഭിനയിക്കുന്നത് കാണാന്‍ വരുന്നവരാകും. അപ്പോള്‍ നല്ല കഥ വേണ്ടേ?’- കാളിദാസ് ചോദിക്കുന്നു.

കടപ്പാട് ; മാതൃഭൂമി

Share
Leave a Comment