Latest NewsMollywood

പൃഥി അല്ലാതെ മറ്റൊരു നായകന്മാരും എനിക്ക് വേണ്ടി അങ്ങനെ ചെയ്തതായി ഞാൻ ഓര്‍ക്കുന്നില്ല ; ഇഷ തല്‍വാര്‍

ട്ടത്തിൽ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സ്വന്തം നായികയായി മാറിയ താരമാണ് ഇഷ തൽവാർ. കഴിഞ്ഞ ആറു വർഷമായി കൊച്ചിയിൽ താമസമാക്കി തനി മലയാളിയായി ജീവിക്കുന്ന ഇഷയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘രണം’. ചിത്രത്തെക്കുറിച്ചും സിനിമയിലെ നായകൻ പൃഥ്വിരാജിനെക്കുറിച്ചും ഇഷയ്ക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.

എം ജോര്‍ജിയയിലെ അഗെസ്താ സിറ്റിയില്‍, ‘രണം’ സിനിമയുടെ സെറ്റിലേക്കെത്തിയ ആദ്യദിനമാണ് എന്റെ ഓര്‍മയില്‍. 22 മണിക്കൂര്‍ നീണ്ട വിമാനയാത്ര കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ. ജെറ്റ് ലാഗ് അടിച്ച് ആകെ അവശയായിരുന്നു ഞാന്‍. പക്ഷേ എയര്‍പോര്‍ട്ടില്‍ നിന്നും നേരെ സെറ്റിലേക്ക് തന്നെ പോന്നു. പൃഥ്വിരാജിനെ കാണാനും ഷൂട്ട് സെറ്റപ്പ് അറിയാനും എനിക്ക് അത്രയ്ക്ക് ആകാംക്ഷയായിരുന്നു. ‘പ്ലെയിനില്‍ നിന്ന് നേരെ വരികയാണെന്നൊന്നും നിങ്ങളെ കണ്ടാല്‍ തോന്നുകയില്ല.’ എന്നെ ഊഷ്ടമളമായി സ്വാഗതം ചെയ്തുകൊണ്ട് പൃഥ്വി പറഞ്ഞു.

തൊട്ടടുത്ത നിമിഷം തന്നെ പൃഥ്വിയുമായി ഫ്രെയിം പങ്കിടാന്‍ പോവുകയാണല്ലോ എന്നോര്‍ത്ത് ഞാന്‍ ആകെ ത്രില്‍ഡ് ആയി. കുറേക്കാലത്തിന് ശേഷം ഞാന്‍ കണ്ട നിശ്ചയദാര്‍ഢ്യമുള്ള മനുഷ്യനാണ് പൃഥ്വിരാജ്. സിനിമയോട് കടുത്ത പാഷനാണ് പുള്ളിക്ക്. എനിക്കുള്ള ഡയലോഗുകള്‍ പൃഥ്വി എഴുതിത്തന്നു. ഒപ്പം അഭിനയിച്ച ഒരു നടനും എനിക്ക് വേണ്ടി അങ്ങനെയൊന്ന് ചെയ്തിരുന്നതായി ഓര്‍ക്കുന്നില്ല. അതൊരു മനോഹരമായ അനുഭവമായിരുന്നു . രണം സിനിമയിലൂടെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ലോകത്തെ കുറിച്ച് എനിക്ക് വിശദീകരിച്ച് തരാനും പൃഥ്വി ശ്രമിച്ചു. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ രസമുള്ള നടനാണ് പൃഥിയെന്നും ഇഷ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button