CinemaGeneralMollywoodNEWS

മദ്യപാന രംഗത്തിലെ സ്വാഭാവികത; സിനിമയില്‍ നിന്ന് ഒഴിവാക്കിയത് നിരവധി രംഗങ്ങള്‍!

മദ്യപാനിയെ സിനിമയില്‍ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്‍റെ അഭിനയരീതി എപ്പോഴും വളരെ മികച്ചതും വ്യത്യസ്ഥവുമാണ്. ‘no 20 മദ്രാസ്‌ മെയില്‍’, ‘ആയാള്‍ കഥ എഴുതുകയാണ്’, ‘ഹലോ’, ‘സ്പിരിറ്റ്’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ മോഹന്‍ലാലിന്റെ മദ്യപിച്ചുള്ള അഭിനയ ശൈലി പ്രേക്ഷകരെ വല്ലാതെ രസിപ്പിച്ചിരുന്നു. ‘ഹലോ’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ട ഒരു സംഭവമുണ്ട്. ‘ഹലോ’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ മദ്യാപനം കണ്ടിട്ട് ശരിക്കും മദ്യപിക്കാന്‍ തോന്നി എന്നാണ് മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിച്ച ജനാര്‍ദ്ദനന്‍ പറയുന്നത്. ലാലിന്‍റെ മദ്യപിച്ചുള്ള അഭിനയം അത്ര ഗംഭീരമാണ് അത് കണ്ടാല്‍ ആര്‍ക്കാണ്‌ കുടിക്കാന്‍ തോന്നാത്തത് ജനാര്‍ദ്ദനന്‍ പറയുന്നു. ‘ഹലോ’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് കൂടുതല്‍ മദ്യപാന രംഗങ്ങള്‍ ഉണ്ടായിരുന്നു. ലാലിന്‍റെ അഭിനയം അത്ര സ്വാഭാവികമായതുകൊണ്ട് ഇത് കാണുന്ന യുവതലമുറ വഴിതെറ്റുമോ? എന്ന ചിന്തയും ജനാര്‍ദ്ദനന്‍ ചിത്രത്തിന്‍റെ സംവിധായകരായ റാഫിയോടും, മെക്കാര്‍ട്ടിനോടും പങ്കുവെച്ചു. ഇതിന്‍റെ ഗൗരവം മനസ്സിലാക്കിയ ഇവര്‍ ചിത്രത്തില്‍ നിന്ന് കുറേയധികം മദ്യപാന രംഗങ്ങള്‍ നീക്കം ചെയ്തു കളഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button