ബോളിവുഡിലെ താര സുന്ദരി ഐശ്വര്യ റായ് അമ്മയായതിന് ശേഷം സിനിമയോട് അത്ര സ്നേഹം കാണിക്കുന്നില്ല എന്ന പരാതിയാണ് പല ആരാധകർക്കും. എന്നാൽ, ഇപ്പോൾ വോഗ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ വിഷയത്തിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ ഐശ്വര്യ തുറന്നുപറഞ്ഞത്.
എത്ര തിരക്കിനിടയിലും ആരാധ്യയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് താൻ തന്നെയാണെന്ന് ഐശ്വര്യ പറഞ്ഞു. സഹായത്തിന് ഒരു നാനിയല്ലാതെ മറ്റാരുമില്ല. ആളുകൾ പറയുന്നത് പോലെ ആരാധ്യയുടെ കാര്യങ്ങള്നോക്കാൻ ഒരുപാട് പേരൊന്നുമില്ല. വേണമെങ്കിൽ അതാകാമായിരുന്നു. പക്ഷേ, തിരഞ്ഞെടുത്തത് ഈ വഴിയാണ്. കുഞ്ഞിന്റെ കാര്യം സ്വയം നോക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അവളാണ് എന്നെ തിരക്കുള്ള ആളാക്കുന്നതെന്നും ഐശ്വര്യ പറയുന്നു.
Post Your Comments