കേരളത്തിലെ നൃത്തങ്ങൾ പ്രധാനമായും നാല് തരത്തിലുള്ളവയാണ് ശാസ്ത്രീയ( ക്ലാസ്സിക്കൽ) നൃത്തം, ആധുനിക നൃത്തം, നാടൻ നൃത്തം(നാടോടി നൃത്തം) ,ആദിവാസി നൃത്തം.ഇയയിൽ പലതും അനുഷ്ഠാനകലകളും നാടോടി ദൃശ്യകലകളുമാണ്.ഒരു നല്ല നർത്തകൻ എല്ലാ തരം നൃത്തം രൂപങ്ങളും വഴങ്ങുന്ന വ്യക്തിയാണ് .രണ്ടോ അതിലധികമോ നൃത്തം രൂപങ്ങൾ യോജിക്കുമ്പോൾ രൂപപ്പെടുന്ന നൃത്തത്തെ ഫ്യൂഷൻ നൃത്തംഎന്ന് വിളിക്കുന്നു.ഉദാഹരണത്തിന് ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക് ഡാൻസും യോജിക്കുമ്പോഴും ഫ്യൂഷൻ ആകുന്നു.അവതരണ രീതികൊണ്ട് പുതിമ ഉളവാകുന്നതാണ് ഫ്യൂഷൻ ഡാൻസുകൾ . നർത്തകന്റെ മനോധർമ്മം അനുസരിച്ച് ഫ്യൂഷൻ ഡാൻസ് രൂപപ്പെടുത്താൻ തിരഞ്ഞെടുക്കുന്ന നൃത്തരൂപങ്ങൾ മാറികൊണ്ട് ഇരിക്കും . നടനും നർത്തകനുമായ വിനീതിന്റെ ഒരു ഫ്യൂഷൻ ഡാൻസ് ആസ്വദിക്കാം.
Post Your Comments