പ്രമുഖ നടിയുടെ ജീവ ചരിത്രം കൂടുതല്‍ വിവാദങ്ങളിലേക്ക്, ആദ്യ ഭര്‍ത്താവിനെ കരിയറിനായി ഉപേക്ഷിച്ച ബ്രിട്ടീഷ് നടി മേഗന്‍ മാര്‍കിളിനെ കുറിച്ചുള്ള ജീവ ചരിത്ര കഥ ഏറെ ശ്രദ്ധേയമാകുന്നു.
ബ്രിട്ടീഷ് രാജകുമാരനായ ഹാരിയെ വിവാഹം ചെയ്യാന്‍ തയ്യാറെടുക്കവേയാണ് മേഗന്‍ മാര്‍കിളിനെ കരുണയില്ലാത്തവളായി ജീവ ചരിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.തന്റെ മുന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച സാഹചര്യങ്ങളെക്കുറിച്ചൊക്കെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. താരത്തിന്റെ മുന്‍ ഭര്‍ത്താവ് ട്രെവര്‍ ഈഗിള്‍സണുമായുള്ള വിവാഹ ബന്ധം 2013-ലാണ് മേഗന്‍ അവസാനിപ്പിച്ചത്. തന്നെ സിനിമാക്കാരിയാക്കിയ ഭര്‍ത്താവിനെ സിനിമയ്ക്കായി ഉപേക്ഷിച്ച ചരിത്രമൊക്കെ പുതിയ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ആന്റ്രൂ മോര്‍ട്ടന്‍ എന്ന പ്രശസ്ത എഴുത്തുകാരനാണ് മേഗന്റെ ജീവചരിത്രം എഴുതിയിരിക്കുന്നത്.
Post Your Comments