ഒരൊറ്റ പാട്ടുകൊണ്ട് ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയ പ്രകാശ് വര്യര്‍. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും അതിലെ നായിക പ്രിയയും തരംഗമായിക്കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പ്രിയ കുടുംബ സമേതം ഷോപ്പിംഗ് മാളില്‍ എത്തിയ ഒരു വീഡിയോയാണ്.
തങ്ങളുടെ ഇഷ്ടതാരത്തെ കണ്ട ആരാധകര്‍ ഷോപ്പിംഗ് മാളില്‍ പ്രിയയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതും മറ്റും വീഡിയോയില്‍ കാണാം. ചുവന്ന ഡ്രസ്സില്‍ വളരെ മനോഹരിയായിരിക്കുകയാണ് താരം.
Post Your Comments