ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണ്

ബെസ്റ്റ് ഓഫ് ലക്ക് എന്ന തന്റെ ചിത്രം നാല് താരങ്ങള്‍ ചേര്‍ന്ന് അഭിനയിച്ചു കുളമാക്കിയെന്നും ഗംഭീര വിജയം ആകേണ്ടിയിരുന്ന ചിത്രം ബോക്സോഫീസ്‌ ദുരന്തമായി മാറിയതിന്റെ കാരണം അഭിനേതാക്കളുടെ ബോറന്‍ അഭിനയമായിരുന്നുവെന്നും സംവിധായകന്‍ എം. എ നിഷാദ് പങ്കുവെച്ചിരുന്നു. താന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രമെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
യുവ താരങ്ങളായ ആസിഫ് അലി. കൈലാഷ്, റിമ കല്ലിങ്കല്‍ , അര്‍ച്ചന കവി എന്നിവരാണ് ബെസ്റ്റ് ഓഫ് ലക്കില്‍ അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തെക്കുറിച്ചുള്ള സംവിധായകന്റെ പരമാര്‍ശം വലിയ വിവാദമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ എം.എ നിഷാദ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

എം.എ നിഷാദിന്റെ എഫ്ബി പോസ്റ്റ്‌ ഇങ്ങനെ

സിനിമ ഒരു ഗെയിമല്ല, അവിടെ വിജയവും പരാജയവുമാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത്. ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍ ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണ്. ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ. അവിടെയാണ്, മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. അതൊരു സത്യം മാത്രം. സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ.. അത് അപ്രിയമാണെങ്കില്‍.

Share
Leave a Comment