ബോളിവുഡിലെ സൂപ്പര്‍ താരത്തിനെതിരെ തുറന്നടിച്ച് ദീപിക പാദുക്കോണ്‍. ഒരു സൂപ്പര്‍ താരത്തിന്റെ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി ദീപിക പറയുന്നു. തന്റെ സമ്മതം ഇല്ലാതെയാണ് ആ സിനിമയില്‍ നിന്ന് അവഗണിച്ചതെന്നും താരം പറയുന്നു. സൂപ്പര്‍ താരത്തിന്റെ ഇടപെടലാണ് അതിനു പിന്നിലെന്നും ദീപിക കുറ്റപ്പെടുത്തി. യേ ജെവാനി ഹേ ദിവാനി എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിനു മുന്‍പേയുള്ള ചിത്രമായിരുന്നു ഇത്, ഈ സിനിമ നഷ്ടപ്പെട്ടതില്‍ തനിക്ക് ദുഃഖമില്ലെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ദീപിക വ്യക്തമാക്കി, യേ ജെവാനി ഹേ ദിവാനി എന്ന ചിത്രമാണ് ബോളിവുഡില്‍ ദീപികയ്ക്ക് വലിയ ബ്രേക്ക് നല്‍കിയത്.
Post Your Comments