BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

സ്ത്രീ ആരാധകരെ ചൊല്ലി ഭാര്യ അസ്വസ്ഥയാകുന്നതിനെക്കുറിച്ച് യുവ നടന്‍

യുവനടന്മാര്‍ക്ക് ആരാധകര്‍ ഏറെയാണ്‌. അതില്‍ കൂടുതലും പെണ്‍കുട്ടികള്‍ ആയിരിക്കും. എന്നാല്‍ സ്ത്രീ ആരാധകര്‍ കാരണം സ്വകാര്യ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകറുണ്ടെന്നു പ്രമുഖ നടന്റെ വെളിപ്പെടുത്തല്‍. നടന്‍, ഗായകന്‍, അവതാരകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ആയുഷ്മാന്‍ ഖുറാന.

സ്ത്രീ ആരാധകര്‍ ഏറെയുള്ളത് കുടുംബ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് താരം ഇത് പറയുന്നത്. ”ആദ്യമെല്ലാം സ്ത്രീ ആരാധകരെ ചൊല്ലി താഹിറ, എന്റെ ഭാര്യ അസ്വസ്ഥയാകാറുണ്ടായിരുന്നു. അവളുടെ സുഹൃത്ത് വേറെയൊരു സ്ത്രീയെ സ്‌ക്രീനില്‍ ചുംബിക്കുന്നത് കാണുന്നത് അവള്‍ക്ക് വേറൊരു അനുഭവമായിരുന്നു. ഇപ്പോള്‍ അതെല്ലാം ശരിയായി. എന്റെ കാമുകിയില്‍ നിന്ന് അവള്‍ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. അവള്‍ ഷോര്‍ട് ഫിലിം സംവിധാനം ചെയ്തു ഇപ്പോഴിതാ ഒരു ഫീച്ചര്‍ ഫിലിമും ചെയ്യാന്‍ പോകുന്നു. അവളും ഒരു കലാകാരിയാണ് . അതിനാല്‍ തന്നെ ഒരു കലാകാരന് വേണ്ട അയാള്‍ ആവശ്യപ്പെടുന്ന സ്‌പേസ് അവള്‍ക്ക് മനസ്സിലാക്കാനാകും. അവള്‍ക്കറിയാം ഞാനിത് ഇഷ്ടപ്പെടുന്നുണ്ടെന്ന്.എന്നെയോര്‍ത്ത് അവള്‍ക്ക് സന്തോഷമേയുള്ളൂ . ഇതിനേക്കാളൊക്കെ മേലെയാണ് എനിക്കവളോടുള്ള സ്‌നേഹമെന്ന് അവള്‍ക്കറിയാം-” ആയുഷ്മാന്‍ പറയുന്നു

ബൈറേലി കി ബര്‍ഫി, ശുഭ്, മംഗല്‍ സാവ്ധാന്‍ എന്നീ ചിത്രങ്ങള്‍ താരം കഴിഞ്ഞ വര്‍ഷം സമ്മാനിച്ച ഹിറ്റുകളായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി തന്റെ സിനിമകള്‍ വിജയിച്ചിരുന്നുവെങ്കില്‍ തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയേനെ എന്നും ആയുഷ്മാന്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നടന്റെ കല്യാണക്കാര്യമറിയില്ല, എന്റെ ലക്‌ഷ്യം ആ നടനുമായുള്ള വിവാഹമല്ല; വെളിപ്പെടുത്തലുമായി നടി

shortlink

Related Articles

Post Your Comments


Back to top button