അടുത്തകാലത്ത് ഏറ്റവും അധികം വിവാദമായ ഒരു റിയാലിറ്റി ഷോ ആയിരുന്നു തെന്നിന്ത്യന്‍ നടന്‍ ആര്യ തന്‍റെ വധുവിനെ കണ്ടെത്താന്‍ നടത്തുന്ന ‘എങ്ക വീട്ടു മാപ്പിളൈ’. റിയാലിറ്റി ഷോയിലൂടെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന നടനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പരിപാടിയില്‍ അതിഥിയായി വന്ന നടി വരലക്ഷ്മി മുസ്ലീമായ ആര്യയുടെ വധുവാകാന്‍ മതം മാറുമോയെന്ന് മത്സരാര്‍ഥികളോട് ചോദിച്ചത് ആര്യ നടത്തുന്നത് ലവ് ജിഹാദ് ആണെന്നുള്ള വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. പരിപാടിയുടെ ഭാഗമായി തമിഴ്നാട്ടിലെ കുംഭകോണത്തെ മല്‍സരാര്‍ഥിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യയെ ചില വനിതാ സംഘടനകള്‍ വീടിനകത്ത് കയറാന്‍ സമ്മതിക്കാതെ തിരിച്ചയച്ച സംഭവം വരെ ഉണ്ടായി.
ഇപ്പോള്‍ പരിപാടിയില്‍ നിന്ന് പുറത്തായ മത്സരാര്‍ഥിയുടെ വെളിപ്പെടുത്തലും വലിയ വാര്‍ത്തയാവുകയാണ്. മലയാളിയായ ശ്രിയ സുരേന്ദ്രനാണ് പരിപാടിയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്നറിയില്ലെന്നും താന്‍ എന്തായാലും അടുത്തൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രശസ്തിക്ക് വേണ്ടി മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റിനിടെയായായിരുന്നു ശ്രിയയുടെ തുറന്നുപറച്ചില്‍. ഒരു വിനോദ വെബ്സൈറ്റാണ് ഇൗ വാര്‍ത്ത പുറത്തുവിട്ടത്.
‘ഞാനിപ്പോള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല അടുത്തൊന്നും കല്യാണം കഴിക്കാനുദ്ദേശിക്കുന്നുമില്ല. ആ പ്ലാറ്റ്‌ഫോം ഞാന്‍ നന്നായി ഉപയോഗിച്ചു. അല്ലാതെ എനിക്ക് ആര്യയുമായി ഒന്നും തന്നെയില്ല. എനിക്ക് എത്രയും പെട്ടെന്ന് കുറച്ച് സിനിമകള്‍ ചെയ്യണം. അതാണ് എന്റെ ഉദ്ദേശം. വൈകിയാണ് അത് തിരിച്ചറിഞ്ഞത്. അത് എനിക്ക് മനസ്സിലാക്കിത്തന്ന ആളുകളോട് നന്ദിയുണ്ട്’- തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ശ്രിയ വെളിപ്പെടുത്തി.
പീഡനം പതിനെട്ടാം വയസ്സില്‍; അമ്മാവന്‍റെ മകളെ ലൈംഗികമായി ഉപയോഗിച്ച് പ്രമുഖ നടന്‍
Post Your Comments