
പ്രമുഖ തെലുങ്ക് വാര്‍ത്താ അവതാരക വി. രാധിക റെഡ്ഢി ആത്മഹത്യ ചെയ്തു. മുപ്പത്തിയാറ് വയസ്സായിരുന്നു. ആറ് മാസം മുമ്പാണ് രാധിക വിവാഹ മോചനം നേടിയത്. മൂസാപെട്ടിലെ ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച രാത്രി 10.50നായിരുന്നു സംഭവം. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രാധികയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രാധിക വിഷാദ രോഗിയായിരുെന്നന്നും വിവിധ മാനസിക സമ്മര്‍ദങ്ങളാണ് ആത്മഹത്യക്ക് കാരണമായതെന്നും എ.സി.പി എന്‍ ബുജന്‍ഗ റാവു അറിയിച്ചു.
ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് രാധിക റെഡ്ഢി ആത്മഹത്യ െചയ്തത്. കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഇവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിവാഹമോചനത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പതിനാലു വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനും ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
Post Your Comments