
മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നു വിശേഷിപ്പിക്കുന്ന സൂപ്പര്‍ താരം മോഹന്‍ലാല്‍ ചെയ്യാത്ത കഥാപാത്രങ്ങള്‍ മലയാളത്തില്‍ വിരളമാണ്. മോഹന്‍ലാല്‍ എന്ന അത്ഭുത പ്രതിഭയെ ബഹുമാനിക്കുന്ന സഹതാരങ്ങളും മോഹന്‍ലാലിനെ റോള്‍ മോഡലാക്കി മുന്നോട്ട് പോകാറുണ്ട്.
മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ സാഗര്‍ കോട്ടപ്പുറം. നോവലിസ്റ്റ് സാഗര്‍ കോട്ടപ്പുറത്തെ മോഹന്‍ലാല്‍ അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചത്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രത്തെ മുന്‍നിര്‍ത്തി ജയറാം ആ വെല്ലുവിളി നടത്തിയത്. ഫ്ലവേഴ്സ് ടിവിയുടെ അവാര്‍ഡ് ദാന ചടങ്ങിനിടെ ആയിരുന്നു ജയറാമിന്റെ വെല്ലുവിളി.
“സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്ത് കാണിച്ചാൽ അന്ന് ഞാൻ ഈ പണി നിർത്തും” എന്നായിരുന്നു ജയറാമിന്റെ വെല്ലുവിളി. ജയറാമിന്റെ ഈ പ്രഖ്യാപനത്തെ വലിയ കയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
Post Your Comments