CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

‘അവള്‍ സംഘിയാടാ’ എന്ന് പറഞ്ഞ് ബൈക്കില്‍ വന്ന രണ്ടുപേര്‍ വയലന്റ് ആയി; നടി അനുശ്രീ വെളിപ്പെടുത്തുന്നു

നാട്ടില്‍ നടക്കുന്ന പരിപാടികള്‍ പങ്കെടുത്തത് കൊണ്ട് തന്നെ ആരും സംഘിയെന്നു വിളിക്കേണ്ടെന്ന് നടി അനുശ്രീ. നാട്ടില്‍ നടന്ന ഒരു പരിപാടിയില്‍ ഭാരതാംബയായി നടി വേഷമിട്ടിരുന്നു. ഇത്തരം പരിപ്പാടികളില്‍ പങ്കെടുക്കുന്നതുകൊണ്ട് തന്നെ സംഘിയെന്നു വിളിക്കുന്നത് ശരിയല്ലെന്ന് നടി പറയുന്നു. സംഘിയാണെങ്കിൽ ഇവരെയൊക്കെ പേടിക്കണമെന്ന് ഒരു പ്രേക്ഷകൻ അയച്ച കമന്റിന് മറുപടിയായാണ്‌ അനുശ്രീ ഇത് പറഞ്ഞത്. കൂടാതെ തനിക്ക് നേരെ സംഘി എന്ന് വിളിച്ചു ഭീകരവാദികളെ കണ്ടതുപോലെ പെരുമാറിയ രണ്ടുപ്പേരെക്കുറിച്ചും താരം പറയുന്നു

അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ..

‘എന്റെ നാട്ടിലെ കുട്ടികളും ഞാനും കൂടി നടത്തുന്ന പരിപാടിയായിരുന്നു അത്. അതിന്റെ ഭാഗമാകുമ്പോൾ ഞാൻ ഒരു പ്രവർത്തകയാണോ എന്ന് നോക്കാറില്ല. അടുത്ത വർഷവും അവിടെ പരിപാടി ഉണ്ടെങ്കിൽ പങ്കെടുക്കും. നാട്ടിൽ നടക്കുന്നൊരു പരിപാടി ആയതുകൊണ്ടുമാത്രമാണ്.

വീടിനടുത്ത് ക്രിസ്ത്യൻ പള്ളികൾ ഒന്നും ഇല്ല ,എന്നാൽ ക്രിസ്മസിന് എന്റെ ക്രിസ്ത്യൻ ഫ്രണ്ട്സ് വരുമ്പോൾ മറ്റു ഫ്രണ്ട്സിന് സർപ്രൈസ് കൊടുക്കാൻ രാത്രിയിൽ പോകാറുണ്ട്. പാട്ടു പാടാൻ പോകാറുണ്ട്.

നോമ്പിന് മുസ്‌ലിം ഫ്രണ്ട്സിന്റെ വീട്ടിൽ പോകുമ്പോൾ അവർ തരുന്ന പാനീയം കുടിക്കാറുണ്ട്. അതിന്റെ ഐതീഹ്യങ്ങളോ കാര്യങ്ങളോ നമുക്ക് അറിയില്ല. അതുകൊണ്ട് ആരും എന്നെ പ്രവർത്തകയെന്ന് വിളിക്കേണ്ട കാര്യമില്ല.

ഈരാറ്റുപേട്ടയ്ക്കടുത്ത് ഷൂട്ടിങ്ങിനു പോയ സമയത്ത് ഫുഡ് വാങ്ങാൻ വേണ്ടി വണ്ടി നിർത്തി. സഹോദരൻ ഭക്ഷണം വാങ്ങുവാൻ പോയി. പള്ളിയുടെ സമീപത്തായിരുന്നു നിർത്തിയിട്ടിരുന്നത്.‌ കുറച്ച് പേർ എന്നെ തിരിച്ചറിഞ്ഞ് അനുശ്രീ, അനുശ്രീ എന്നു വിളിക്കുന്നുണ്ടായിരുന്നു.

എന്നാൽ ഉടനെ അവിടെയുള്ള രണ്ട് പയ്യൻമാർ ബൈക്കിൽ വന്ന്, ‘അത് അവളാ സംഘിയാടാ’ എന്നൊക്കെ പറഞ്ഞ് വയലന്റ് ആയി.

ഭീകരവാദികളെ കാണുന്നത് പോലെയാണ് അവർ എന്നോട് പെരുമാറിയത്. ഞാൻ അപ്പോൾ ആലോചിച്ചു, ഷൂട്ടിങ്ങ് സംബന്ധമായി രാത്രിയിൽ സഞ്ചരിക്കുന്ന സമയത്ത് ഇങ്ങനെ മനസുള്ള ആളുകളുടെ മുന്നിൽ ചെന്നുപെട്ടാൽ എന്താകും സ്ഥിതി. എന്നെ ആരെങ്കിലും ഒക്കെ കൊന്നുകളയുമല്ലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button