ബോളിവുഡില്‍ വലിയ സുഖ സൗകര്യങ്ങളോടെ കഴിയുന്ന ചില നടിമാരുടെ തുടക്കം ക്ലേശകരമായിരുന്നു. നടി ദിഷ പട്ടാനി സിനിമയിലേക്ക് വരുന്നതിനു മുന്‍പുള്ള തന്റെ ജീവിത സാഹചര്യങ്ങള്‍ ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയാണ്.
‘ഞാന്‍ സിനിമാ കുടുംബത്തില്‍ ജനിച്ച വ്യക്തിയല്ല. എനിക്ക് ആര് അവസരം തരും എന്നൊന്നും അറിയില്ലായിരുന്നു. വെറും 500 രൂപയുടെ നോട്ടുമായാണ് മുംബൈയില്‍ വന്നത്. എന്റെ കയ്യില്‍ പണമില്ലായിരുന്നു. ഒരുപാട് പരസ്യ ചിത്രങ്ങളുടെ ഓഡീഷന് പോയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. സിനിമയല്ലാതെ മറ്റു ജോലികള്‍ ചെയ്യേണ്ടി വന്നു. പക്ഷേ അതൊന്നും എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ജോലി ചെയ്ത് വാടക മുറിയിലെത്തുമ്പോള്‍ വലിയ നിരാശയായിരുന്നു. ഞാന്‍ എന്താണ് എന്റെ ജീവിതത്തില്‍ ചെയ്യുന്നത് എന്നോര്‍ത്ത് ഒരുപാട് ദുഖിതയായി. പക്ഷേ പ്രതീക്ഷ കൈവിട്ടില്ല. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ദിഷ വ്യക്തമാക്കുന്നു.
Post Your Comments