തെന്നിന്ത്യന്‍ താര സുന്ദരി സഞ്ജന രാഷ്ട്രീയത്തിലേയ്ക്ക് ചുവടു വയ്ക്കുമൊ. രജനികാന്ത്, കമലഹാസൻ തുടങ്ങിയ പ്രമുഖ താരങ്ങൾ പുതിയ പാര്‍ട്ടിയുമായി രംഗത്ത് എത്തിയപ്പോള്‍ കിട്ടിയ സ്വീകാര്യത മൂലം രാഷ്ട്രീയ പ്രവേശനത്തിന് താരം ആഗ്രഹിക്കുന്നതായി പ്രചാരണം.
ആരോഗ്യവാനായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ മികച്ച നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക എന്നത് അവന്റെ കടമകളില്‍ ഒന്നാണെന്ന് നടി പറയുന്നു. ജനങ്ങളുടെ ക്ഷേമത്തിന് ദോഷകരമാവുന്നവയെല്ലാം ഉന്മൂലനം ചെയ്യേണ്ടത് ആവശ്യമാണ്. “നമുക്ക് വിഷവസ്തുക്കളെ പറിച്ചെടുക്കാം,” താരം അഭിപ്രായപ്പെടുന്നു. ഈ വാക്കുകള്‍ വച്ചുകൊണ്ടാണ് സഞ്ജനയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ച നടക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ നടി അഭിനയത്തിൽ തുടരുമോ എന്ന് വ്യക്തമല്ല. എന്നാൽ, നടിയുടെ രാഷ്ട്രീയപ്രവേശം ഏപ്രില്‍ ഒന്നാം തീയതി ഇറങ്ങിയ ഒരു കെട്ടുകഥ മാത്രമാണ്.
2006 ൽ ഒരു കാതല്‍ സൈവര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സഞ്ജന ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ ഗന്ധ ഹേന്ദതി എന്ന കന്നട ചിത്രത്തിലും നായികയായി. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബജ്ജിഗഡു എന്ന തെലുങ്ക് ചിത്രത്തിൽ സഹ വേഷത്തിൽ അഭിനയിച്ചു. ദണ്ഡുപാളായി രചനയും സംവിധാനവും നിർവഹിച്ച ചന്ദ്രി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനന്ദനമാണ് നടിയ്ക്ക് ലഭിച്ചത്.
കാമുകനോ സഹോദരനോ ? വിവാദ ചിത്രത്തിന് മറുപടിയുമായി ഇഷ ഗുപ്ത
Post Your Comments