
ശങ്കര്‍ ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രമായ യന്തിരന്‍ 2-വില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കാന്‍ ആദ്യം പരിഗണിച്ചിരുന്നത് ഹോളിവുഡ് സൂപ്പര്‍ താരം അര്‍നോള്‍ഡ് ഷ്വയ്സ് നേഗറിനെ ആയിരുന്നു, എന്നാല്‍ പിന്നീടു അക്ഷയ് കുമാര്‍ ചിത്രത്തില്‍ വില്ലനായി അഭിനയിക്കും എന്ന വാര്‍ത്ത വരികയും ചെയ്തു. ചിത്രത്തിനായി അര്‍നോള്‍ഡ് ആവശ്യപ്പെട്ട ഉയര്‍ന്ന പ്രതിഫലമാണ് അണിയറ പ്രവര്‍ത്തകരെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. 25 ദിവസത്തെ ഷൂട്ടിംഗിന് 100 കോടി രൂപയാണ് അര്‍നോള്‍ഡ് ആവശ്യപ്പെട്ടത്.അര്‍നോള്‍ഡിന്റെ ഭീമമായ പ്രതിഫലതുക കേട്ടപ്പോള്‍ ഹിറ്റ് മേക്കര്‍ ശങ്കര്‍ പോലും അമ്പരന്നു.
Post Your Comments