ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും വിവാഹശേഷം തങ്ങളുടെ ജോലിയുമായി തിരക്കിലാണ്. എന്നാൽ ഇരുവരും പരസ്പരം സ്വകാര്യ നിമിഷങ്ങൾ പങ്കുവെയ്ക്കാൻ സമയം ചിലവഴിക്കാറുമുണ്ട്.
യഷ് രാജ് ഫിലിംസിന്റെ ബാനറിൽ വരുൺ ധവാൻ നായകനാകുന്ന സുയി ധാഗ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വിരാടും അനുഷ്കയും ഡൽഹിയിലെത്തിയത്. ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലാണ് ഇരുവരും എത്തിയത്. വിരുഷ്ക ദമ്പതികൾ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ഡൊമനിക്ക് അസ്ക്യുത്തുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ ചിത്രങ്ങൾ ഡൊമനിക്ക് അസ്ക്യുത്ത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
Post Your Comments