തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ സായ് പല്ലവി അമേരിക്കന്‍ എന്‍.ആര്.ഐ ഓര്‍ഗനൈസേഷന്റെ വലിയ വാഗ്ദാനം നിരസിച്ചു. രണ്ടു മണിക്കൂറുള്ള ഒരു ഇവന്റില്‍ പങ്കെടുക്കാനായിരുന്നു താരത്തെ ക്ഷണിച്ചത്. ഏകദേശം ഇരുപതിനായിരം ഡോളര്‍ നല്‍കാമെന്നു പറഞ്ഞിട്ടും സായ് തനിക്കു കിട്ടിയ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ബിസിനസ്സ് ക്ലാസ് എയര്‍ ടിക്കറ്റ്, ആഡംബര ഹോട്ടലിലെ താമസം ഇതെല്ലാം നല്‍കാമെന്നു പറഞ്ഞിട്ടും സായ് തനിക്ക് ലഭിച്ച വമ്പന്‍ ഓഫര്‍ നിരസിച്ചിരിക്കുകയാണ്.
ഫിദ എന്ന തെലുങ്ക് ചിത്രമാണ് സായ് പല്ലവിയെ പ്രേക്ഷകര്‍ക്കിടയിലെ താരമാക്കിയത്. പ്രേമം എന്ന അല്‍ഫോന്‍സ് പുത്രന് ചിത്രത്തിലൂടെ തുടക്കം കുറിച്ച സായ് വളരെ പെട്ടെന്നാണ് തെന്നിന്ത്യയിലെ മുന്‍നിര നായികയായി ഉയര്‍ന്നത്.
Post Your Comments